Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാണാതായവർക്കായി...

കാണാതായവർക്കായി തെരച്ചിൽ തുടരുന്നു; ഒാഖി ഗുജറാത്ത്​ തീരത്തേക്ക്​

text_fields
bookmark_border
കാണാതായവർക്കായി തെരച്ചിൽ തുടരുന്നു; ഒാഖി ഗുജറാത്ത്​ തീരത്തേക്ക്​
cancel

തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരന്തത്തിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ഒൗദ്യോഗിക കണക്കനുസരിച്ച്​ 96 പേരെ ഇനിയും കണ്ടെത്താനുണ്ട്​.

അതിനിടെ കടലില്‍ നിന്ന് രക്ഷപെട്ട് മഹാരാഷ്ട്ര തീരത്ത് എത്തിയ മലയാളികളായ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി.ഇതിനായി ക്രൈംബ്രാഞ്ച് എസ്​.പി ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്. 

അതേസമയം, ലക്ഷദ്വീപ്​ തീരം വിട്ട ഓഖി ചുഴലിക്കാറ്റ് ദുർബലമായി. കാറ്റി​​​െൻറ ശക്തി ക്രമാനുഗതമായി കുറഞ്ഞു വരികയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​​​െൻറ അറിയിപ്പ്. അമിനി ദ്വീപിൽ നിന്ന് 520 കിലോമീറ്റർ വടക്കുപടിഞ്ഞാറ് വീശുന്ന കാറ്റ് ഗുജറാത്ത് - മഹാരാഷ്ട്ര തീരത്തേക്കാണ് നീങ്ങുന്നത്. ഇവിടങ്ങളിൽ അടുത്ത 48 മണിക്കുർ നേരത്തേക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്​.  ഇരു സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്. ഗുജറാത്ത് - മഹാരാഷ്ട്ര തീരങ്ങളിൽ അടുത്ത 48 മണിക്കുർ നേരത്തേക്ക് 70 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsrescue operationsearch operationokhiCyclone Ockhi
News Summary - OcKhi: Search Continues - Kerala News
Next Story