Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടലിൽ നിന്ന് 72 പേരെ കൂടി രക്ഷപ്പെടുത്തി

text_fields
bookmark_border
Ockhi
cancel

കൊച്ചി: കടലിൽ നിന്ന് 72 പേരെ കൂടി രക്ഷപ്പെടുത്തിയെന്ന് കോസ്റ്റ് ഗോർഡ്. ഇവരിൽ 14പേർ മലയാളികളാണ്. ആറ് ബോട്ടുകളിൽ നിന്നുള്ള 72 പേരെയാണ് രക്ഷപ്പെടുത്തിയത്.  ഒരു ബോട്ട് കൊല്ലത്ത് നിന്ന് അഞ്ച് ബോട്ടുകൾ തമിഴ്നാട്ടിൽ നിന്നും ഉള്ളവയാണ്. രക്ഷപ്പെട്ട എല്ലാവരേയും ബിത്ര ദ്വീപിലെത്തിച്ചു. രക്ഷപ്പെട്ട മലയാളിൾ ഏതെല്ലാം ജില്ലകളിൽ നിന്നുള്ളവരാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. 

ലക്ഷദ്വീപിൽ നിന്നും 400 നോടടിക്കൽ മൈൽ അകലെ പരിശോധന നടത്തിയപ്പോഴാണ് ഇവരെ കണ്ടെത്താനായത്. ഇവർക്ക് വെള്ളം, ഭക്ഷണം എന്നിവ നൽകിയിട്ടുണ്ട്. വള്ളങ്ങൾ തകർന്ന നിലയിലായിരുന്നു. ചിലത് വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു എന്നും നാവിക സേന വൃത്തങ്ങൾ അറിയിച്ചു. 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ockhi-Rescued 72 persons-Kerala news
Next Story