ഒാഖി: മരിച്ചവരുെട ബന്ധുക്കൾക്ക് ധനസഹായം ഒന്നിച്ചു നൽകും
text_fieldsതിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ് ദുരന്തത്തിൽപെട്ടവർക്ക് അടിയന്തിര സഹായത്തിനും പുനരധിവാസത്തിനുമായി കേന്ദ്ര സർക്കാറിെൻറ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 1843 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിെൻറ നടപടി ക്രമങ്ങൾക്കായി കേന്ദ്ര സംഘത്തെ അയക്കാമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചിട്ടുണ്ട്. ഇനിയും കണ്ടെത്താനുള്ളവർക്കായി തിരച്ചിൽ തുടരണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തോട് ആവശ്യെപ്പട്ടിട്ടുണ്ട്. അത് കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മരിച്ചവരുെട ആശ്രിതർക്ക് 20 ലക്ഷം രൂപ ധനസഹായം നൽകും. 10 ലക്ഷം സർക്കാറും അഞ്ചു ലക്ഷം ഫിഷറീസ് വകുപ്പും അഞ്ചുലക്ഷം ക്ഷേമനിധി ബോർഡുമാണ് നൽകുക. ഇവ ഒന്നിച്ചു നൽകാനാണ് തീരുമാനം. മരിച്ചവരുടെ ആശ്രിതരായി മാതാപിതാക്കൾ ഉെണ്ടങ്കിൽ 20 ലക്ഷത്തിൽ അഞ്ചുലക്ഷം മാതാപിതാക്കൾക്കും അവിവാഹിതരായ സഹോദരിമാരുണ്ടെങ്കിൽ അഞ്ചുലക്ഷം അവർക്കും ലഭിക്കും. മരിച്ചവരിൽ ക്ഷേമനിധി ബോർഡിൽ അംഗങ്ങളല്ലാത്തവരുണ്ടെങ്കിലും അവർക്കും ക്ഷേമനിധി ബോർഡിൽ നിന്ന് ദുരിതാശ്വാസം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇനി േജാലിക്ക് പോകാൻ പറ്റാത്ത വിധം പരിക്കേറ്റവർക്ക് അഞ്ചുലക്ഷം രൂപ നൽകും. വീട് നഷ്ടപ്പെട്ടവർക്ക് പകരം വീടും, വീടിന് കേടുപാട് പറ്റിയവർക്ക് അറ്റകുറ്റപ്പണിയും നടത്തും. ദുരന്തത്തിനിരയായവരുടെ വീടുകൾ സർക്കാർ ഉദ്യോഗസ്ഥർ സന്ദർശിക്കുന്നുണ്ട്. വലിയ കാലതാമസമില്ലാതെ ആശ്വാസധനം ലഭ്യമാക്കാൻ നടപടിെയടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മരണപ്പെട്ടവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തൊഴിലാളികളുെട സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ബോട്ടുകൾ രജിസ്റ്റർ ചെയ്യുന്നതിരും മത്സ്യബന്ധനത്തിനു പോകുന്നവർ പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും അപകട മുന്നറിയിപ്പുകൾ കൃത്യമായി ബോട്ടുകളിലും മറ്റും എത്തിക്കുന്നതിനുമുള്ള സംവിധാനം ഒരുക്കും. ഇതിനായി െഎ.എസ്. ആർ.ഒയുമായി ധാരണയിലെത്തിയിട്ടുെണ്ടന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി സാംഗങ്ങൾ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസത്തിനു നൽകിയിട്ടുണ്ടെന്നും മറ്റുള്ളവരും അവർക്കാവും വിധം ധനസഹായം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മൂന്നു ദിവസത്തെ വേതനം നൽകാൻ മുഖ്യമന്ത്രിയുടെ അഭ്യർഥന
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ മൂന്നു ദിവസത്തെ ശമ്പളവും തൊഴിലാളികൾ ഒരു ദിവസത്തെ വേതനവും ഒാഖി ദുരന്ത സഹായനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. 10,000 രൂപക്ക് മുകളിൽ പെൻഷൻ വാങ്ങുന്നവർ പകുതി തുക സംഭാവന ചെയ്യണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു മാസത്തെ വേതനം ഒാഖി ഫണ്ടിലേക്ക് സംഭാവന ചെയ്തു. ഇതു ബുധനാഴ്ചത്തെ മന്ത്രിസഭ യോഗത്തിൽ ചീഫ് സെക്രട്ടറിക്ക് കൈമാറി.
കടൽ ദുരന്തത്തിെൻറ ഇരകൾക്കെല്ലാം സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കണം. ഇതിനായി പ്രത്യേക ഫണ്ടിലേക്ക് സഹായം നൽകണമെന്ന അഭ്യർഥന നാടിനു മുന്നിൽ സമർപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും നല്ല രീതിയിൽ സഹകരിക്കണം. പ്രസ്ക്ലബ് അംഗങ്ങളുടെ സഹായവും വേണമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് ആദയനികുതി ഇളവുള്ളതിനാലാണ് പ്രത്യേക അക്കൗണ്ട് ഉണ്ടാക്കാത്തത്. ഒാഖി ഇരകളെ സഹായിക്കാൻ ലഭിക്കുന്ന പണം ഇതിനായി രേഖപ്പെടുത്തി മാറ്റിയിടും. ലോകത്തിെൻറ ഏതു ഭാഗത്തുനിന്നും ഇതിലേക്ക് പണം അയക്കാം.
ചെക്ക് മുഖേനയുള്ള സംഭാവനകള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ധനകാര്യം), ട്രഷറര്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സെക്രേട്ടറിയറ്റ്, തിരുവനന്തപുരം-1 വിലാസത്തിലാണ് അയക്കേണ്ടത്. ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ താഴെ ചേര്‍ത്ത അക്കൗണ്ടിലേക്ക് മാറ്റണം. ബാങ്ക് അക്കൗണ്ട് നമ്പര്‍: 67319948232 ബാങ്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബ്രാഞ്ച്: സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം. IFS Code: SBIN0070028.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
