11 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി
text_fieldsകൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ അകപ്പെട്ട 11 മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി. ലക്ഷദ്വീപിന് സമീപത്ത് കടലില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ടും ലക്ഷദ്വീപ് തീരത്ത് എത്തിച്ചിട്ടുണ്ട്. വൈകാതെ ഇവരെ തിരുവനന്തപുരത്ത് എത്തിക്കും.
കന്യാകുമാരിക്ക് സമീപം ചുഴലിക്കാറ്റില്‍പ്പെട്ട് ഉപേക്ഷിക്കേണ്ടിവന്ന ഒരും ബോട്ടും കണ്ടെത്തി. ബിനോയ് മോന്‍ എന്ന ബോട്ടാണ് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന 13 പേരെ മറ്റൊരു ബോട്ടില്‍ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.
ഓഖി ചുഴലിക്കാറ്റിൽ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഏഴാം ദിനവും തുടരുകയാണ്. സര്‍ക്കാര്‍ കണക്കില്‍ 92 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. എന്നാൽ 150ഓളം പേരെ കണ്ടെത്താനുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. നാവികസേനയുടെ പന്ത്രണ്ട് കപ്പലുകളാണ് തിരച്ചിലിനുള്ളത്. കൊച്ചിയിൽ നിന്ന് ആറ് മൽസ്യത്തൊഴിലാളികളെയും തിരുവനന്തപുരത്ത് നിന്ന് രണ്ട് മൽസ്യത്തൊഴിലാളികളെയും കൂട്ടിയാണ് നാവിക സേന തിരച്ചിൽ നടത്തുന്നുണ്ട്. മറൈൻ എൻഫോഴസ്മെന്‍റും കോസ്റ്റുഗാർഡും സമാനമായ രീതിയിൽ തെരച്ചൽ തുടരുകയാണ്. നാവികസേനയുടെ തെരച്ചിൽ 400 നോട്ടിക്കൽ മൈലിലേക്ക് വർധിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ പലയിടത്തും പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്. കൊച്ചി ചെല്ലാനത്ത് പ്രദേശവാസികൾ പ്രതിഷേധ സമരം തുടരുന്നു. കടലാക്രമണം തടയുന്നതിന് പുലിമിട്ട് അടക്കമുളള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പുകിട്ടണമെന്നാണ് ആവശ്യം.
അതേസമയം, കടലില്‍ മീന്‍പിടിക്കാന്‍ പോകാന്‍ കഴിയാത്ത സ്ഥിതി വന്നതോടെ തീരപ്രദേശത്തുള്ള മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ പലതും പട്ടിണിയിലാണ്. മീന്‍ പിടിയ്ക്കാന്‍ കടലില്‍ പോയിരുന്ന മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ കടലില്‍ പോകുന്നത് ഉറ്റവരുടെ ശരീരം തേടിയാണ്. വള്ളവും ബോട്ടും കടലെടുത്തെന്ന കണക്കെടുക്കാന്‍ പോലും കഴിയാതെ നിസ്സഹായവസ്ഥയില്‍ കഴിയുകയാണ് തീരദേശ ജനത. തീരദേശ റോഡുകൾ പലതും കടൽമാലിന്യം വന്ന് അടിഞ്ഞിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ഭക്ഷണവും നൽകുന്നുണ്ട്. സന്നദ്ധ സംഘടനകളും ഈ മേഖലയിൽ ഭക്ഷണം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
