ഓഖി ചുഴലിക്കാറ്റ്: കേരള സംഘം റിപ്പോര്‍ട്ട് അയച്ചു
text_fieldsമുംബൈ: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ തീരമണഞ്ഞ മത്സ്യബന്ധന തൊഴിലാളികളെ സഹായിക്കാനായി ക്രൈംബ്രാഞ്ച് എസ്.പി ഡോ. ശ്രീനിവാസെൻറ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച സംഘം ദേവ്ഗഢിലെത്തി. മത്സ്യബന്ധന തൊഴിലാളികളും മഹാരാഷ്ട്ര സര്‍ക്കാര്‍ അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷം സംഘം കേരള സര്‍ക്കാറിന് റിപ്പോര്‍ട്ടയച്ചു. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിെൻറയും ആവശ്യങ്ങളാണ് മത്സ്യബന്ധന തൊഴിലാളികള്‍ ഉന്നയിച്ചത്.
ഭക്ഷണം പാചകം ചെയ്യാനായി പച്ചരിയാണ് മഹാരാഷ്ട്ര ഇവര്‍ക്ക് നല്‍കിയത്. ഇത് കഴിക്കാനാകില്ലെന്ന് പറഞ്ഞതോടെ പുഴുക്കലരി സംഘടിപ്പിച്ചു നല്കി. തിരിച്ചുപോകാന്‍ ആവശ്യമായ ഡീസലാണ് മറ്റൊരു പ്രധാന ആവശ്യം. കേരളത്തില്‍നിന്നുള്ള 50ഓളം ബോട്ടുകളും 58 മലയാളികളുമാണ് ദേവ്ഗഢിലുള്ളത്. 800ഓളം പേര് തമിഴ്നാട്ടുകാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
