Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാഖി: ദുരന്തനിവാരണ...

ഒാഖി: ദുരന്തനിവാരണ അതോറിറ്റിക്കെതിരായ ഹരജി തള്ളി

text_fields
bookmark_border
highcourt
cancel

കൊച്ചി: ഒാഖി ചുഴലിക്കാറ്റ്​ മുന്നറിയിപ്പുണ്ടായിട്ടും സുരക്ഷാസംവിധാനങ്ങളൊരുക്കുന്നതിൽ വീഴ്​ചവരുത്തിയ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ നടപടി ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. കേന്ദ്ര കാലാവസ്ഥ പഠനവിഭാഗം നൽകിയ മുന്നറിയിപ്പ് വേണ്ടരീതിയിൽ പരിഗണിക്കാതിരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക്​ ജീവനും സ്വത്തും നഷ്​ടപ്പെട്ടതായി കാണിച്ച്​ തൃശൂർ ആസ്ഥാനമായ മലയാളവേദി പ്രസിഡൻറ്​ ജോർജ് വട്ടുകുളം നൽകിയ ഹരജിയാണ്​ ആക്​ടിങ്​ ചീഫ് ജസ്​റ്റിസ് അടങ്ങിയ ബെഞ്ച് തള്ളിയത്​.

ഒാഖി കേരളതീരത്ത് എത്തുന്ന വിവരം അറിയിക്കുന്നതിൽ ദുരന്തനിവാരണ അതോറിറ്റിക്കുണ്ടായ വീഴ്ച ഏറ്റവുമധികം ബാധിച്ചത്​ മത്സ്യത്തൊഴിലാളികളെയാണെന്ന്​ ഹരജിയിൽ പറഞ്ഞു. സൂനാമി ദുരന്തത്തിന് സമാനസാഹചര്യമാണ് ഇതുമൂലം ഉണ്ടായത്. ബോട്ടുകൾ ദുരന്തത്തിൽപെട്ടാൽ വിവരം ഹാർബറിൽ അറിയുകയും മത്സ്യത്തൊഴിലാളികളെ തീരരക്ഷാസേനയുടെ സഹായത്തോടെ രക്ഷിക്കാനും കഴിയുന്ന ബോട്ടിൽ ഘടിപ്പിക്കാനാവുന്ന മുന്നറിയിപ്പ്​ സംവിധാനം ഐ.എസ്.ആർ.ഒ വികസിപ്പിച്ചിരുന്നു. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ സംവിധാനത്തിന് വേണ്ടത്ര പ്രചാരണം നൽകിയില്ല. മുന്നറിയിപ്പ് നൽകുന്ന കാര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക്​​ വലിയ വീഴ്ചയാണുണ്ടായത്​. ഇൗ സാഹചര്യത്തിൽ നടപടി വേണമെന്നായിരുന്നു ഹരജിക്കാര​​െൻറ ആവശ്യം. 

ഹരജിയിലെ ആരോപണങ്ങൾ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന്​ കോടതി പറഞ്ഞു. ദുരന്തനിവാരണ സംവിധാനത്തി​​െൻറ പാളിച്ചയും മത്സ്യത്തൊഴിലാളികളുടെ ദുരിതവും മറ്റുമായി ബന്ധപ്പെട്ട്​ പരാതികളുണ്ടെങ്കിൽ ആദ്യം സർക്കാറിനേയോ ബന്ധപ്പെട്ട അധികൃതരേയോ ആണ്​ അറിയിക്കേണ്ടിയിരുന്നത്​. പരാതിയിൽ നടപടിയെടുക്കേണ്ട ബാധ്യതയിൽ അധികൃതർ പരാജയപ്പെട്ടാൽ മാത്രമേ കോടതിയെ സമീപിക്കാനാവൂ. ഇൗ നടപടികൾ ഉണ്ടായിട്ടി​െല്ലന്ന്​ വ്യക്തമാക്കിയാണ്​ ഹരജി തള്ളിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courtkerala newsmalayalam newsOckhi cycloneDisaster Management Authority
News Summary - Ockhi Cyclone: High Court Rejected Petition Against Disaster Management Authority -Kerala News
Next Story