ഒാഖി: താൻ പറയാത്ത കാര്യത്തിലെ പ്രതികരണം നിർഭാഗ്യകരം -മന്ത്രി മേഴ്സിക്കുട്ടിയമ്മ
text_fieldsതിരുവനന്തപുരം: മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യത്തെ കുറിച്ച് മന്ത്രി പ്രതികരിെച്ചന്നാരോപിച്ച് നിലപാട് സ്വീകരിക്കുന്ന ലത്തീൻ സഭയുടെ നടപടി നിർഭാഗ്യകരമാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ ഒാഫിസ്. ദുരന്തബാധിതരുടെ എണ്ണം പെരുപ്പിച്ചു കാട്ടി ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ സഭ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിെൻറ പ്രസ്താവനയോടുള്ള പ്രതികരണമായാണ് ഇൗ കുറിപ്പ്.
ഒാഖി ദുരന്തത്തിൽ കാണാതായവരുടെ എണ്ണം എത്രയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ക്രിസ്മസ് കഴിഞ്ഞതിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂെവന്നും മാധ്യമങ്ങളിലൂടെ എണ്ണം പെരുപ്പിച്ച് ജനങ്ങളെ ഭയപ്പെടുത്തരുതെന്നുമാണ് മന്ത്രി വ്യക്തമാക്കിയതെന്ന് പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു. ഒാഖിക്കു മുമ്പ് ബോട്ടിൽ പോയവരെ കുറിച്ച് കൃത്യമായ എണ്ണം പറയാൻ ഇപ്പോൾ കഴിയില്ലെന്നും ഒാരോ ദിവസവും ആളുകൾ തിരിച്ചുവരുെന്നന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
വസ്തുത ഇതാണെന്നിരിക്കെ, പറയാത്ത കാര്യങ്ങളെ കുറിച്ച് ആരോപണം നടത്തി പ്രതികരിക്കുന്ന രീതി ശരിയല്ലെന്നും മന്ത്രിയുടെ ഒാഫിസ് വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
