സർക്കാർ നടപടികളിൽ ഡോ. സൂസപാക്യത്തിന് സംതൃപ്തി
text_fieldsതിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാർ സ്വീകരിച്ചതും സ്വീകരിച്ചുകൊണ്ടിരിക്കുന്നതുമായ നടപടികളിൽ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ. സൂസപാക്യം സംതൃപ്തി രേഖപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ഡോ. സൂസപാക്യം മുഖ്യമന്ത്രി പിണറായി വിജയനുമായി ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സർക്കാർ നടപടികളിൽ അദ്ദേഹം സംതൃപ്തി അറിയിച്ചത്.
സർക്കാർ നടപടികളിൽ പൂർണ വിശ്വാസമുണ്ട്. ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും വിഴിഞ്ഞം സന്ദർശിച്ചപ്പോൾ ചില ആളുകളുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധം ദൗർഭാഗ്യകരമായിപ്പോയെന്നും അത്തരം കാര്യങ്ങൾ സംഭവിക്കാൻ പാടില്ലായിരുെന്നന്നും അതിരൂപത മെത്രാൻ പറഞ്ഞു. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
