നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘം എത്തി
text_fieldsതിരുവനന്തപുരം: ഓഖി ദുരന്തത്തിെൻറ നാശനഷ്ടവും നഷ് ടപരിഹാരവും കണക്കാക്കാൻ കേന്ദ്രസംഘം സംസ്ഥാനത്തെത്തി. കേന്ദ്ര ദുരന്തനിവാരണ വിഭാഗം അഡീഷനല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്, കേന്ദ്ര ഫിഷറീസ് വകുപ്പ് അസി. കമീഷണര്‍ ഡോ. സഞ്ജയ് പാണ്ഡേ എന്നിവരുടെ നേതൃത്വത്തിൽ ഏഴംഗസംഘമാണ് കേരളത്തിലെത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെത്തിയ സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മത്സ്യത്തൊഴിലാളികളുടെ സമ്പൂര്‍ണ വികസനത്തിന് ആവിഷ്കരിച്ച വിവിധപദ്ധതികള്‍ മുഖ്യമന്ത്രി സംഘത്തെ ധരിപ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക യാനങ്ങള്‍ ലഭ്യമാക്കാനും 600 ചതുരശ്ര അടിയുള്ള ഭവനങ്ങള്‍ ഒരുക്കാനും നടപടി സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. തീരമേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന ദീര്‍ഘകാല പദ്ധതികളെ സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിക്കുമെന്ന് ബിപിന്‍ മല്ലിക് അറിയിച്ചു.
തീരമേഖലയില്‍ പ്രവര്‍ത്തിക്കാൻ യുവ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കണമെന്ന നിർദേശവും അദ്ദേഹം കേരളത്തിന് മുന്നിൽവെച്ചു. റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോഓഡിനേഷൻ) വി.എസ്. സെന്തിൽ, കലക്ടര്‍ കെ. വാസുകി, സബ് കലക്ടര്‍ ദിവ്യ എസ്. അയ്യർ, ദുരന്തനിവാരണ അതോറിറ്റി അംഗം സെക്രട്ടറി ശേഖര്‍ എൽ. കുര്യാക്കോസ് എന്നിവര്‍ സന്നിഹിതരായിരുന്നു. പൂന്തുറ സന്ദര്‍ശിച്ചശേഷമാണ് സംഘം മുഖ്യമന്ത്രിയെ കണ്ടത്. പൂന്തുറയിൽ മത്സ്യത്തൊഴിലാളികളും ഇടവക വികാരികളുമായി ബിപിന്‍ മല്ലിക് ചർച്ച നടത്തി. കടലിൽ കാണാതാവുകയും മരിക്കുകയും ചെയ്ത മത്സ്യത്തൊഴിലാളികളുടെ വീടുകളും അദ്ദേഹം സന്ദർശിച്ചു.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംഘം കൊല്ലം ജില്ലയിലെ തെന്മല, കുളത്തൂപ്പുഴ എന്നിവിടങ്ങളിലേക്ക് പോയി. കേന്ദ്ര സംഘത്തിലുള്ള അഞ്ചുപേര്‍ എറണാകുളത്തേക്ക് തിരിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിൽ ഇവര്‍ രണ്ട് സംഘമായി തിരിഞ്ഞ് വടക്കൻ കേരളത്തിലെ ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും. ബിപിന്‍ മല്ലിക്കിെൻറ നേതൃത്വത്തില്‍ ബുധനാഴ്ച തിരുവനന്തപുരവും വ്യാഴാഴ്ച കൊല്ലവും സന്ദര്‍ശിക്കും. 29ന് സംഘം തിരുവനന്തപുരത്ത് തിരിച്ചെത്തിയശേഷം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. 7340 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: ഓഖി ദുരന്തമുണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ പിന്തുണക്ക് നന്ദി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ദുരിതബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നേരിട്ട് സന്ദര്‍ശിച്ചതിന് പ്രത്യേകം നന്ദി പറഞ്ഞു. കടലില്‍പെട്ടവരെ രക്ഷിക്കാൻ കേന്ദ്ര സര്‍ക്കാറില്‍നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്.
ദുരന്തത്തിൽപെട്ടവരെ രക്ഷിക്കാനും ദുരിതാശ്വാസത്തിനും സംസ്ഥാന സര്‍ക്കാര്‍ സമയോചിതമായി ഇടപെട്ടതിനെ വിലമതിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെൻറില്‍ ചെയ്ത പ്രസ്താവന രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവും മുന്നോട്ടുകൊണ്ടുപോകാൻ സംസ്ഥാന സര്‍ക്കാറിന് പ്രചോദനമായി.ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്, ഐ.ടി- ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരെ നിയോഗിച്ചതും ആശ്വാസമായി. സംസ്ഥാനം സമര്‍പ്പിച്ച പുനരധിവാസ-പുനര്‍നിര്‍മാണ പാക്കേജ് പരിഗണിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്ന് മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
