Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാഖി: ഒരു മൃതദേഹം കൂടി...

ഒാഖി: ഒരു മൃതദേഹം കൂടി ലഭിച്ചു; കേന്ദ്ര സംഘം സന്ദർശനം തുടരുന്നു

text_fields
bookmark_border
Central-Committee
cancel

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ പെട്ട്​ മരിച്ച ഒരാളു​െട മൃതദേഹം കൂടി കണ്ടെടുത്തു. അഴീക്കൽ പുറംകടലിൽ കോസ്​റ്റ്​ ഗാർഡ്​ നടത്തിയ തെരച്ചിലിലാണ്​ മൃതദേഹം കണ്ടെത്തിയത്​. മൃതദേഹം തീരത്തെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. 

അതിനിടെ, ഒാഖി ദുരന്തം വിലയിരുത്തുന്നതിനായെത്തിയ കേന്ദ്രസംഘം സന്ദര്‍ശനം തുടരുന്നു. ഇന്നലെ തിരുവനന്തപുരം പൂന്തുറ സന്ദര്‍ശിച്ച സംഘം ഇന്ന് വിഴിഞ്ഞം, ബീമാപള്ളി, പൊഴിയൂര്‍, അടിമലത്തുറ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇന്നലെ പൂന്തുറയിൽ ദുരന്തത്തിലെ നാശനഷ്​ടങ്ങൾ വിലയിരുത്തുകയും ദുരന്ത വിവരങ്ങൾ അറിയാൻ  മുഖ്യമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തുകയും ചെയ്​തിരുന്നു. 

ദുരന്തത്തെ സംബന്ധിച്ച പ്രസ​േൻറഷൻ ഇന്ന്​ ജില്ലാ ഭരണകൂടം സംഘത്തിനു മുന്നിൽ അവതരിപ്പിക്കും. ആരോഗ്യം, ഫിഷറീസ്​, കാർഷികം, ദുരന്ത നിവാരണ സേന പ്രതിനിധികൾ എന്നിവരുമായി സംഘം ചർച്ച നടത്തും. അതിനു ശേഷം ബീമാപള്ളി മുതൽ പാറശ്ശാല വരെയുള്ള ദുരന്ത മേഖലകൾ സന്ദർശിക്കും. ശേഷം കൊല്ലത്തേക്ക്​ തിരിക്കും. 

അതിനിടെ, സംഘത്തെ സന്ദർശിച്ച്​ യു.ഡി.എഫ്​ നിവേദനം നൽകി. കേന്ദ്രഫണ്ട്​ അനുവദിക്കണമെന്നും ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും യു.ഡി.എഫ്​ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്​. കേന്ദ്ര സംഘത്തെ ദുരന്ത വിവരങ്ങൾ  ധരിപ്പിക്കുന്നതിൽ സംസ്​ഥാന സർക്കാർ പരാജയമാണെന്ന്​ കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ ആരോപിച്ചു. ദുരന്ത വിവരങ്ങൾ നൽകേണ്ട ഫിഷറീസ്​ മന്ത്രി സ്​ഥലത്തില്ല, റവന്യൂമന്ത്രിയുമില്ലെന്നും ഹസൻ കുറ്റപ്പെടുത്തി. 

അതേസമയം, കേന്ദ്രസംഘത്തി​​െൻറ ഒരു വിഭാഗം കൊച്ചിയലും സന്ദർശനം നടത്തുന്നുണ്ട്​. തോപ്പുംപടി ഹാർബറിലും ചെല്ലാനത്തുമാണ്​ രണ്ടംഗ കേന്ദ്ര സംഘം സന്ദർശനം നടത്തുന്നത്​. സർക്കാർ പറയുന്ന കണക്കിനേക്കാൾ കൂടുതൽ പേർ കടലിലുണ്ട്​. അവരെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്​ മത്​സ്യബന്ധന തൊഴിലാകളികൾ  കേന്ദ്ര സംഘത്തിന്​ നിവേദനം നൽകി. 

ഓഖി ദുരിത ബാധിത മേഖലകളിലെ ജനപ്രതിനിധികളുമായും കേന്ദ്ര സംഘം ചര്‍ച്ച നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ബിപിന്‍ മല്ലിക്കി​​െൻറ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തുന്നത്. രണ്ട് ദിവസം കൂടി കേന്ദ്ര സംഘം കേരളത്തിലുണ്ടാവും. സംഘത്തി​​െൻറ റിപ്പോര്‍ട്ടി​​െൻറ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രത്തില്‍ നിന്നുള്ള ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscentral committeemalayalam newsOckhi cyclone
News Summary - Ockhi: Cental Committee Continues Their Visit - Kerala News
Next Story