രണ്ടാം ദിവസവും രാജ്ഭവന്‍ ഉപരോധിച്ച് 'ഒക്കുപൈ രാജ്ഭവൻ'
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന ്ന തുടര്‍ച്ചയായി 30 മണിക്കൂര്‍ രാജ്ഭവന്‍ ഉപരോധ സമരം ഒക്കുപൈ രാജ്ഭവന്‍ രണ്ടാം ദിവസവും ജനസാന്നിധ്യം കൊണ്ട് ശ്രദ ്ധേയമായി. രാത്രിമുഴുവന്‍ പാട്ടും കലാപരിപാടികളും മുദ്രാവാക്യങ്ങളുമായി രാജ്ഭവന്‍ ഉപരോധിച്ച സമരക്കാര്‍ക്കൊപ് പം രാവിലെ വീണ്ടും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമരക്കാര്‍ വന്നുചേര്‍ന്നു.
രണ്ടാം ദിവസം ആദ്യ സെഷന്‍ വിവി ധ സ്ത്രീ പോരാളികളുടെ സംഗമമായിരുന്നു. ഇ.സി ആയിഷ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വിവിധ സമര നായകരായ ഗോമതി, സോയ ജോസഫ്, വിനീത വിജയന്‍, സി.വി ജമീല, അഫീദ അഹ്മദ്, കെ.കെ റഹീന, റംല മമ്പാട് എിവര്‍ സംസാരിച്ചു. പൗരത്വ സമരത്തില്‍ തെരുവിലിറങ്ങിയ സ്ത്രീകളും കുട്ടികളും വലിയ പ്രതീക്ഷയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.
വിവിധ സമരഭൂമികളില്‍ നിന്നുള്ളവര്‍ ഒക്കുപൈ രാജ്ഭവന് സര്‍വ പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിച്ചു. തുടര്‍ന്ന് രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത സെഷനില്‍ പി.എ അബ്ദുല്‍ ഹകീം അധ്യക്ഷത വഹിച്ചു. ഷാഹീന്‍ ബാഗിലെ സമര പോരാളികളായ ബില്‍ക്കീസ്, സര്‍വരി, കെ മുരളീധരന്‍ എം.പി, സി.പി ജോണ്‍, എസ്.പി ഉദയകുമാര്‍, പി മുജീബ്‌റഹ്മാന്‍, മുരളി നാഗ, എം ഷാജര്‍ ഖാന്‍, വിളയോടി ശിവന്‍കുട്ടി, സതീഷ് പാണ്ടനാട്, ഷാജി ചെമ്പകശ്ശേരി, ഗണേഷ് വടേരി, പി.സി ഭാസ്‌കരന്‍, ബിനു വി.കെ തുടങ്ങിയവര്‍ സംസാരിച്ചു.
സമരവേദിയില്‍ സമരപ്രവര്‍ത്തകരുടെ പ്രതിഷേധ ഗാനങ്ങളും സ്‌കിറ്റുകളും സോളോകളും അരങ്ങേറി. പൗരത്വ പ്രശ്‌നത്തെ വിമര്‍ശിക്കുന്ന ഹാസ്യ ആക്ഷേപ നാടകം 'ഭൗ ഭൗ ഭൗരത്വം' അവതരിപ്പിച്ചു.
രണ്ടു ദിവസത്തെ രാജ്ഭവന്‍ ഉപരോധത്തിന്റെ സമാപന സമ്മേളനത്തില്‍ ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. അതീഖ് റഹ്മാന്‍, ടി പീറ്റര്‍, താഹിർ ഹുസൈൻ, കെ.എ ഷെഫീഖ്, ജോസഫ് ജോണ്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ സംസാരിച്ചു. എൻ.എം അൻസാരി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
