Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തടസ്സങ്ങള്‍ നീക്കി അധ്യാപക നിയമനാംഗീകാരം നല്‍കും: മന്ത്രി ഷംസുദ്ദീന്‍

text_fields
bookmark_border
തടസ്സങ്ങള്‍ നീക്കി അധ്യാപക നിയമനാംഗീകാരം നല്‍കും: മന്ത്രി ഷംസുദ്ദീന്‍
cancel

കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​ന അം​ഗീ​കാ​രം ത​ട​സ്സ​പ്പെ​ട്ടി​രു​ന്ന 1600ഓ​ളം അ​ധ്യാ​പ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍കൊ​ണ്ട് പ​രി​ഹ​രി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ഡ്വ. എ​ന്‍. ഷം​സു​ദ്ദീ​ന്‍. സം​സ്ഥാ​ന അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം ക​ണ്ടം​കു​ളം മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ന്‍ സ്മാ​ര​ക ഗോ​ള്‍ഡ​ന്‍ ജൂ​ബി​ലി ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. കെ-​ടെ​റ്റ് പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​നാ​യി സു​പ്രീം കോ​ട​തി​യി​ല്‍ ക്യു​റേ​റ്റീ​വ് ഹ​ര​ജി ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍ഡു​ക​ള്‍ മ​ന്ത്രി വി​ത​ര​ണം​ചെ​യ്തു.

കാ​യി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നും കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തി​നും പ്ര​ത്യേ​ക ഊ​ന്ന​ല്‍ ന​ല്‍കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കാ​യി​കാ​ധ്യാ​പ​ക​രു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍കു​ന്ന വി​ഷ​യം പ്ര​ത്യേ​ക സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​വ് പു​ല​ര്‍ത്തു​ന്ന വി​ദ്യാ​ല​യ​ങ്ങ​ള്‍ക്കാ​യി സ​ര്‍ക്കാ​റി​ന്റെ 100 ദി​ന ക​ര്‍മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്രൈ​മ​റി, സെ​ക്ക​ന്‍ഡ​റി, ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ല്‍ മി​ക​ച്ച സ്‌​കൂ​ളു​ക​ള്‍ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ആ​ദ്യ​മാ​യാ​ണ് ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള കോ​ഴി​ക്കോ​ടും ക​ലോ​ത്സ​വം എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ന​ട​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Obstacles Will Be Removed and Teacher Appointments Approved: Minister Shamsudheen
Next Story