Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിന്ദു അമ്മിണിക്കെതിരെ അസഭ്യം; ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു
text_fieldsbookmark_border
കോഴിക്കോട്: ആക്ടിവിസ്റ്റും ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്കുനേരെ സ്വകാര്യ ബസ് ഡ്രൈവർ അസഭ്യം പറഞ്ഞതായി പരാതി. കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന െസയ്ൻ ബസിലെ ഡ്രൈവർക്കെതിരെ നടക്കാവ് പൊലീസ് കേെസടുത്തു. ഐ.പി.സി 509 പ്രകാരം സ്ത്രീയെ വാക്കുകളിലൂടെ അപമാനിച്ചതിനാണ് കേസ്.
ഞായറാഴ്ച രാത്രി പൊയിൽക്കാവിൽനിന്ന് ബസിൽ കയറിയ തന്നെ തിരിച്ചറിഞ്ഞ ഡ്രൈവർ ശബരിമലയിൽ പോയതുമായി ബന്ധപ്പെട്ട് പരിഹസിച്ചതായി ബിന്ദു അമ്മിണി പറഞ്ഞു. സംഘ്പരിവാർ അനൂകൂലികളാണ് അധിക്ഷേപിച്ചതെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. വെസ്റ്റ്ഹില്ലിൽ ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ നിർത്തിയില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

