Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ. മുരളീധരന്റെ മാതാവിനെതിരെ അശ്ലീല പരാമർശം; 'പോരാളി ഷാജി' പേജിനെതിരെ ഡി.ജി.പിക്ക് പരാതി

text_fields
bookmark_border
കെ. മുരളീധരന്റെ മാതാവിനെതിരെ അശ്ലീല പരാമർശം; പോരാളി ഷാജി പേജിനെതിരെ ഡി.ജി.പിക്ക് പരാതി
cancel

തിരുവനന്തപുരം: ആരോഗ‍്യ മന്ത്രി കെ. മുരളീധരന്റെ മാതാവ് കല്യാണിക്കുട്ടിയമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നാരോഗിച്ച് പരാതി. 'പോരാളി ഷാജി' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ അശ്ലീലവും വ്യക്തിഹത്യ നടത്തുന്നതുമായ ഉള്ളടക്കം പ്രചരിപ്പിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് ജയകൃഷ്ണൻ കാടാമ്പുഴ സംസ്ഥാന പൊലീസ് മേധാവിക്ക് (ഡി.ജി.പി) നൽകിയിരിക്കുന്ന പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ ഉൾപ്പെട്ട പോസ്റ്റ് പങ്കുവെച്ചെന്നാണ് പരാതി.

മരണപ്പെട്ട ഒരു സ്ത്രീയേയും അവരുടെ മാന്യതയേയും ലക്ഷ്യമിട്ട് ബോധപൂർവം അപവാദ പ്രചാരണം അഴിച്ചുവിട്ട ഫെയ്‌സ്ബുക്ക് പേജ് അഡ്മിൻമാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നാണ് ആവശ്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Obscene remarks against K. Muraleedharan’s mother
Next Story