വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം; പോക്സോ കേസിൽ പ്രിൻസിപ്പൽ അറസ്റ്റിൽ
text_fieldsബാലകൃഷ്ണൻ
വടകര: വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം അയച്ച ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. ഓർക്കാട്ടേരി കണ്ടോത്ത് താഴെകുനി ബാലകൃഷ്ണനെ (53) ആണ് ചോമ്പാല എസ്.ഐ രഞ്ജിത്ത് അറസ്റ്റ് ചെയ്തത്.
പ്ലസ് ടു വിദ്യാർഥിനിക്ക് നിരന്തരം മാനഹാനിയുണ്ടാക്കുന്ന അശ്ലീല വാട്സ് ആപ് സന്ദേശമയച്ചതിനെ തുടർന്ന് പെൺകുട്ടി പരാതിയുമായി സ്കൂളിലെത്തുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് വിദ്യാർഥികളുൾപ്പെടെയുള്ളവർ സ്കൂളിലും പുറത്തുമായി സംഘടിച്ചത് സംഘർഷത്തിനിടയാക്കുകയും പൊലീസ് സ്കൂളിലെത്തി പ്രിൻസിപ്പാളിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിദ്യാർഥിനി അധ്യാപികയോടൊപ്പം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

