Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലശ്ശേരി അതിരൂപതയുടെ എതിർപ്പ്; കണ്ണൂർ ജില്ല കായികമേള ഞായറാഴ്ചയിലെ മത്സരം മാറ്റി

text_fields
bookmark_border
School Sports Meet
cancel

കണ്ണൂർ: റവന്യു ജില്ല സ്കൂൾ കായിക മേള ഞായറാഴ്ച്ച നടത്താനുള്ള തീരുമാനം റദ്ദാക്കി. ഞായറാഴ്ച നടക്കേണ്ട മൽസരങ്ങൾ ശനിയാഴ്ചയിലേക്ക് മാറ്റി പുനഃക്രമീകരിച്ചു. ഞായറാഴ്ച മേള നടത്തുന്നതിനെതിരെ തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ രംഗത്തുവന്നതിനെ തുടർന്നാണ് തീരുമാനം.

ക്രൈസ്തവർ വിശുദ്ധമായി ആചരിക്കുന്ന ഞായറാഴ്ച തന്നെ കായികമേള നടത്താനുള്ള തീരുമാനം ക്രൈസ്തവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഡി.ഡി.ഇയുടെ സാന്നിധ്യത്തിൽ നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.

വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് കായിക മേള നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് ഞായറാഴ്ച മേള നടത്താൻ തീരുമാനിച്ചത്. കായികാധ്യാപകർ ശനിയാഴ്ചയിലെ ക്ലസ്റ്റർ യോഗത്തിൽ പ​​ങ്കെടുക്കേണ്ടെന്നും ഇവർക്ക് തിങ്കളാഴ്ച ക്ലസ്റ്റർ യോഗം നടത്താനും ഡി.ഡി.ഇയുടെ സാന്നിധ്യത്തിൽ നടന്ന യോഗം തീരുമാനിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Objection of Thalassery Archdiocese: Kannur District Sports Fair postponed
Next Story