കീഴുപറമ്പ് (മലപ്പുറം): പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കളയൂർ ചോലക്കൽ ചിറയിമ്മേൽ അഷ്റഫിെൻറ മകൾ ഷിഫ്നയെയാണ് (15) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കീഴുപറമ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.
വെള്ളിയാഴ്ച സ്കൂൾ തുറക്കുന്നതിനാൽ വായിക്കാനായി മുറിയിൽ ഒറ്റക്കാണ് കിടന്നത്. പുലർച്ച മുറിയിൽ വെളിച്ചം കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മാതാവ്: റുഖിയ്യ. സഹോദരങ്ങൾ: അഫ്സൽ, ഷിബിൽ, നിബിൽ, മാജിദ ഫർസാന.