ലോഡ് ഇറക്കുന്നതിനിടെ ടിപ്പർലോറിയുടെ ഡോർ തലയിലിടിച്ച് ഉടമക്ക് ദാരുണാന്ത്യം
text_fieldsതാജുദ്ദീൻ
ആലപ്പുഴ: ലോഡ് ഇറക്കുന്നതിനിടെ ടിപ്പർലോറിയുടെ പിൻവശത്തെ ഡോർ തലയിലിടിച്ച് ഉടമക്ക് ദാരുണാന്ത്യം. മണ്ണഞ്ചേരി പൊന്നാട് വാഴയിൽ മൈതീൻ കുഞ്ഞ് മേത്തർ (മണിയുടെ) മകൻ താജുദ്ദീൻ (50) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ന് ആലപ്പുഴ ബീച്ചിലെ വിജയ് പാർക്കിനു സമീപമായിരുന്നു അപകടം.
ലോഡ് ഇറക്കുന്നതിനിടെ പിൻവശത്തെ ഡോർ തനിയെ തുറന്നില്ല. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് തുറന്ന് ലോഡ് ഇറക്കി. ഇതിനിടെ ലോഡ് പൂർണമായും ഇറങ്ങിയോയെന്ന് പരിശോധിക്കുന്നതിനിടെ താജുദ്ദീന്‍റെ തലയിലേക്ക് ഡോർ വന്നിടിക്കുകയായിരുന്നു.
ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ.
മാതാവ്: പരേതയായ ബീവി കുഞ്ഞ്. ഭാര്യ:ഷമി. മക്കൾ: ആഷിഖ്, ഹുസൈൻ, ഇഹ്സാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

