തൊളോത്ത് മുഹമ്മദ് ഹാജി നിര്യാതനായി
text_fieldsഎകരൂല്‍: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് മെംബറും സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന മങ്ങാട് നെരോത്ത് തൊളോത്ത് മുഹമ്മദ്‌ഹാജി(68) നിര്യാതനായി.
മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം ജോ. സെക്രട്ടറി, ഉണ്ണികുളം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 40 വര്‍ഷത്തോളം മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതിന് ശേഷം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മങ്ങാട് വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുകയും ഇടത്പക്ഷ മുന്നണിയുടെ പിന്തുണയില്‍ വിജയിക്കുകയും ചെയ്തു.
ഭാര്യ: നഫീസ. മക്കള്‍: ആബിദ (പ്രീ പ്രൈമറി അധ്യാപിക, ചോയിമഠം എ.എം.എല്‍.പി. സ്കൂള്‍), അസ് ലം, മുനീര്‍. മരുമക്കള്‍: മുഹമ്മദലി മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍ ഓലായിക്കര സൗത്ത് എല്‍.പി. സ്കൂള്‍ കൂത്തുപറമ്പ്), മൈമൂന, ഷമീന.
മയ്യിത്ത് നമസ്കാരം വൈകുന്നേരം 4.30 ന് മങ്ങാട് ജുമാ മസ്ജിദില്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
