പ്രവാസി യുവാവ് നാട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
text_fieldsഎകരൂല്‍: മൂന്ന് മാസം മുമ്പ് റിയാദില്‍നിന്ന് നാട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തലയാട് കല്ലുള്ളതോട് വയലുംതല കൊളോളി ഇബ്രാഹിമിന്‍റെ മകന്‍ ഇര്‍ഷാദാണ് (25) മരിച്ചത്. വള്ളിയോത്ത് കൊളോളി കുടുംബാംഗമാണ്. വെള്ളിയാഴ്ച രാവിലെ ആറരയോടെ വീട്ടില്‍വെച്ച് അസ്വസ്ഥത തോന്നിയ ഉടനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
റിയാദില്‍ നിന്ന് നാട്ടിലെത്തിയതിന് ശേഷം കല്ലുള്ളതോട് അങ്ങാടിയില്‍ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. മെഡിക്കല്‍കോളജില്‍ നിന്ന് വൈകിട്ട് മൂന്നുമണിയോടെ വീട്ടിലെത്തിച്ച മൃത ദേഹം കല്ലുള്ളതോട് ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്കാര ശേഷം തലയാട് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.
മാതാവ്: സുബൈദ. സഹോദരങ്ങള്‍: ഷമീര്‍ (റിയാദ്), ഷറീന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
