Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻമേയർ അഡ്വ. എ....

മുൻമേയർ അഡ്വ. എ. ശങ്കരൻ അന്തരിച്ചു

text_fields
bookmark_border
മുൻമേയർ അഡ്വ. എ. ശങ്കരൻ അന്തരിച്ചു
cancel
Listen to this Article

കോ​ഴി​ക്കോ​ട്: മു​ൻ മേ​യ​ർ ക​ക്ക​ട്ടി​ൽ ആ​യാ​ട​ത്തി​ൽ അ​ഡ്വ. എ. ​ശ​ങ്ക​ര​ൻ (82) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്‌ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ, മ​രാ​മ​ത്ത്‌ സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. രാ​ഷ്‌​ട്രീ​യ, സാം​സ്‌​കാ​രി​ക രം​ഗ​ത്ത്‌ സ​ജീ​വ​മാ​യി​രു​ന്നു.

കെ.​എ​സ്.​യു​വി​ലൂ​ടെ​യാ​ണ് അ​ഡ്വ. എ. ​ശ​ങ്ക​ര​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. കോ​ഴി​ക്കോ​ട് ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്, ഐ.​എ​ൻ.​ടി.​യു.​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. പി​ള​ർ​പ്പി​നെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ്‌ എ​സി​ന്റെ ഭാ​ഗ​മാ​യി. കോ​ൺ​ഗ്ര​സ്‌ എ​സ്‌ ജി​ല്ല പ്ര​സി​ഡ​ന്റ്, കോ​ൺ​ഗ്ര​സ് എ​സ് തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ഐ.​എ​ൻ.​എ​ൽ.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌, എ​ൻ.​സി.​പി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം, കാ​ലി​ക്ക​റ്റ്‌ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചു.

1979ൽ ​ചാ​ല​പ്പു​റ​ത്തു​നി​ന്ന് ആ​ദ്യ​മാ​യി കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. '83 ഒ​ക്ടോ​ബ​റി​ലാ​ണ്‌ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ന്റെ മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്‌. ആ ​വ​ർ​ഷം പാ​രി​സി​ൽ ന​ട​ന്ന ലോ​ക മേ​യ​ർ സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്തു.

രാ​മാ​ശ്ര​മം ട്ര​സ്റ്റ് സെ​ക്ര​ട്ട​റി, വാ​ഗ്ഭ​ടാ​ന​ന്ദ ട്ര​സ്റ്റ് ട്ര​സ്‌​റ്റി, സു​കു​മാ​ർ അ​ഴി​ക്കോ​ട് ട്ര​സ്റ്റ് വൈ​സ്‌ ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

ഭാ​ര്യ: ല​ളി​ത. മ​ക്ക​ൾ: ആ​ദ​ർ​ശ് ശ​ങ്ക​ർ(​പ്ലാ​ന്റ​ർ), അ​ഭി​ലാ​ഷ് ശ​ങ്ക​ർ (പി.​ആ​ർ.​ഒ,-യു.​എ​ൽ.​സി.​സി.​എ​സ്‌). മ​രു​മ​ക്ക​ൾ: രാ​ജ​ല​ക്ഷ്‌​മി, ആ​ര​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - obit Adv A Shankaran
Next Story