Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 2:36 AM IST Updated On
date_range 17 Dec 2018 11:29 AM ISTസംസ്ഥാനത്ത് ഒ.ബി.സി വിഭാഗങ്ങളുടെ മേൽത്തട്ട് വരുമാനപരിധി ഉയർത്തി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ മേൽത്തട്ട് വരുമാന പരിധി 6 ലക്ഷം രൂപയിൽ നിന്ന് 8 ലക്ഷം രൂപയാക്കി വർധിപ്പിക്കാൻ തീരുമാനിച്ചു. മന്ത്രിസഭയോഗത്തിേൻറതാണ് തീരുമാനം. ഉത്തരവ് ഇറങ്ങുന്ന തിയതി മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
മറ്റ് മന്ത്രിസഭ യോഗതീരുമാനങ്ങൾ
- മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എക്സ് അനിലിന് കൃഷി വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കും.
- വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിന് നികുതി വകുപ്പ് സെക്രട്ടറിയുടെ (എക്സൈസ് ഒഴികെ) അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.
- കെ.എഫ്.സി. എം.ഡി. സഞ്ജയ് കൗശികിന് ഫിനാന്‍സ് റിസോഴ്സസ് അധിക ചുമതല നല്‍കും.
- കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടര്‍ പാട്ടീല്‍ അജിത് ഭഗവത് റാവുവിന് പി.ഡബ്ല്യു.ഡി അഡീഷണല്‍ സെക്രട്ടറിയുടെ ചുമതല കൂടി നല്‍കും.
- പൊതുവിദ്യാഭ്യാസ മിഷന്‍ സിഇഒ ഡോ.പി.കെ. ജയശ്രീക്ക് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറിയുടെ അധിക ചുമതല നല്‍കും.
- രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മുങ്ങിമരിച്ച കൊട്ടാരക്കര കരീപ്ര വില്ലേജില്‍ ശ്രീമംഗലം വീട്ടില്‍ സത്യന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
- തോട്ടില്‍ വീണ് മുങ്ങിത്താഴുന്ന ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സത്യന്‍ മരിച്ചത്.
- ഓട്ടോറിക്ഷയില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച തിരൂര്‍ കാട്ടിപ്പരത്തി വില്ലേജില്‍ പാലച്ചുവട് മുഹമ്മദ് നിസാര്‍, തയ്യില്‍ വീട്ടില്‍ ഖദീജ, തയ്യില്‍ വീട്ടില്‍ ഷാഹിന എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കും.
- സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുളള പ്ലാന്‍റേഷനുകള്‍, ഫാമുകള്‍, സഹകരണ സംഘങ്ങള്‍ എന്നിവയില്‍ നിന്നും കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന തോട്ടണ്ടി കശുവണ്ടി വികസന കോര്‍പ്പറേഷനും കാപ്പക്സിനും ലഭ്യമാക്കാന്‍ അനുമതി നല്‍കും. ബന്ധപ്പെട്ട വില നിര്‍ണ്ണയ സമിതി നിശ്ചയിക്കുന്ന വിലയ്ക്കാണ് തോട്ടണ്ടി ലഭ്യമാക്കുക.
- തോട്ടണ്ടി ദൗര്‍ലഭ്യം മൂലം കശുവണ്ടി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുളള നടപടികളുടെ ഭാഗമായാണ് തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്ന തോട്ടണ്ടി സംഭരിക്കുന്നത്.
- കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ ജില്ലാ റൂറല്‍ ജയില്‍ സ്ഥാപിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പിന്‍റെ കൈവശമുളള 60 സെന്‍റ് ഭൂമി ജയില്‍ വകുപ്പിന്‍റെ ഉപയോഗത്തിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് ഉപയോഗാനുമതി നല്‍കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
