അയിത്തം കൊണ്ടല്ല വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ചത് –ഒ. രാജഗോപാൽ
text_fieldsകോഴിക്കോട്: അയിത്തം കൊണ്ടല്ല വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ചതെന്ന് ഒ. രാജഗോപാൽ എം.എൽ.എ. അത് മറ്റിടങ്ങളിലും നിലനിന്നിരുന്നു. അയിത്തം മൂലം മാറ്റിനിർത്ത പ്പെട്ടവർ മതം മാറി അബ്ദുൽഖാദറോ ജോസഫോ ആയാൽ മാറ്റിനിർത്തിയിരുന്നവർ പൂമുഖത്ത് കയറ്റി ഇരുത്തുന്ന സാഹചര്യം കണ്ടിട്ടാണ് കേരളത്തെ വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഭാസ്കര റാവു സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ‘കേരള നവോത്ഥാനം ചരിത്രവും വർത്തമാനവും’ ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ നടന്ന സംഭവങ്ങളിൽ വിശ്വാസികളുടെ കൂടെ നിന്നത് ആരൊക്കെയാണോ അവർക്ക് അനുകൂല സാഹചര്യമുണ്ടാക്കും. കക്ഷിരാഷ്ട്രീയത്തിലൂടെ നവോത്ഥാനം വരുമെന്നത് ഭോഷ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
