ഗവർണറുടെ പ്രസംഗം കേട്ട് ഒ. രാജഗോപാൽ
text_fieldsതിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷവും പി.സി. ജോർജും ഇറങ്ങിപ്പോയപ്പോൾ സഭക്കുള്ളിൽ തുടർന്ന് ഏക ബി.ജെ.പി അംഗം ഒ. രാജഗോപാൽ എം.എൽ.എ. ഗവർണർ സഭക്കുള്ളിൽ പ്രവേശിച്ചത് മുതൽ പ്രതിഷേധ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ അംഗങ്ങൾ പ്രസംഗം ആരംഭിച്ച് പത്ത് മിനിറ്റ് കഴിഞ്ഞതോടെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നയപ്രഖ്യാപനം ബഹിഷ്കരിച്ചു.
ഏറെ വൈകാതെ ജനപക്ഷം നേതാവ് പി.സി ജോർജും പ്രതിപക്ഷത്തെ പിന്തുണച്ച് പ്രസംഗം ബഹിഷ്കരിച്ച് സഭക്ക് പുറത്തെത്തി. തുടർന്ന് അദ്ദേഹം ചെന്നിത്തലയുടെ നേതൃത്വത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന അംഗങ്ങളുടെ അടുത്തെത്തി പിന്തുണ അറിയിച്ചു.
എന്നാൽ, നയപ്രഖ്യാപനം ആരംഭിച്ചത് മുതൽ സഭയിലുണ്ടായിരുന്ന ഒ. രാജഗോപാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗം പൂർത്തിയാക്കും വരെ ഇരിപ്പിടത്തിൽ തുടരുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

