Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ ബി.ജെ.പിയും...

കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും മുസ്​ലിം ലീഗും സഖ്യമുണ്ടായിട്ടുണ്ടെന്ന്​ ഒ. രാജഗോപാൽ

text_fields
bookmark_border
O Rajagopal
cancel

കോഴിക്കോട്​: കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും മുസ്​ലിം ലീഗും സഖ്യമുണ്ടായിട്ടുണ്ടെന്ന്​ ബി.ജെ.പി നേതാവ്​ ഒ. രാജഗോപാൽ. നേതൃത്വത്തി​‍െൻറ അനുമതിയോടെയായിരുന്നു സഖ്യമെന്നും വടക്കൻ കേരളത്തിലായിരുന്നു ഇത്തരം കൂ​ട്ടുകെ​ട്ടെന്നും അദ്ദേഹം കോഴിക്കോട്ട്​ പറഞ്ഞു.

ഈ സഖ്യം ബി.ജെ.പിക്ക്​ നേട്ടമായി. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബി.ജെ.പിയുടെ വോട്ട്​ കൂടി. പ്രായോഗിക രാഷ്​ട്രീയത്തിൽ ഇത്തരം ഒത്തുതീർപ്പുകൾ വേണ്ടി വരുമെന്നും രാജഗോപാൽ പറഞ്ഞു.

കമ്മ്യൂണിസ്​റ്റുകാരെ തോൽപ്പിക്കാൻ വോട്ട്​ ​െചയ്യുന്ന കാലം പണ്ടുണ്ടായിരുന്നു. ഏതായാലും ജയിക്കാൻ പോണില്ല. പിന്നെ എന്തിനാ വോട്ടുകളയണേ എന്ന ചിന്തയായിരുന്നു അന്ന്​. ദേശീയതലത്തില്‍ കോണ്‍ഗ്രസാണ്. കേരളത്തില്‍ മുഖ്യ എതിരാളി സി.പി.എമ്മാണ്. മിക്കവാറും എല്ലാ മണ്ഡലങ്ങളിലും ത്രികോണ പോരാട്ടമുണ്ടാകും. ബി.ജെ.പി വളര്‍ന്നു. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്​തമായെന്നും രാജഗോപാൽ അവകാശപ്പെട്ടു.

സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ 'ഡീൽ' ഉണ്ടെന്ന ആർ.എസ്​.എസ്​ സൈദ്ധാന്തികൻ ആർ. ബലാശങ്കറി​‍െൻറ ആരോപണം രാജഗോപാൽ നിഷേധിച്ചു. താൻ ജയിച്ച നേമത്ത്​ മുരളീധരൻ കരുത്തനായ സ്​ഥാനാർഥിയാണ്​. കരുണാകര​‍െൻറ പാരമ്പര്യമുള്ള മുരളീധരന്​ ജനങ്ങളുടെ അംഗീകാരമുണ്ടെന്നും രാജഗോപാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:o rajagopalassembly election 2021BJP
News Summary - o rajagopal admits congress bjp league alliance
Next Story