Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരി​െല നഴ്​സിങ്ങ്​...

കണ്ണൂരി​െല നഴ്​സിങ്ങ്​ വിദ്യാർഥി സമരം ഒത്തുതിർന്നു

text_fields
bookmark_border
കണ്ണൂരി​െല നഴ്​സിങ്ങ്​ വിദ്യാർഥി സമരം ഒത്തുതിർന്നു
cancel

കണ്ണൂർ: കണ്ണൂർ ജില്ലയിൽ നഴ്​സിങ്ങ്​ വിദ്യാർഥികൾ നടത്തിയ സമരം അവസാനിപ്പിച്ചു. സമരം നടത്തുന്ന നഴ്സുമാർക്കു പകരം നഴ്സിങ് വിദ്യാർഥികളെ ജോലിക്കു പ്രവേശിപ്പിക്കാനുള്ള കലക്ടറുടെ ഉത്തരവിനെതിരെയായിരുന്നു വിദ്യാർഥികളുടെ സമരം. വിദ്യാർഥികളെ ജോലിക്കു നിയോഗിക്കുന്ന കലക്​ടറുടെ ഉത്തരവ് മരവിപ്പിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. 

സമരത്തി​​​െൻറ പേരിൽ വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകില്ലെന്ന്​ അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്​. വ്യാഴാഴ്ച മുതൽ വിദ്യാർഥികൾ ക്ലാസിൽ കയറും. കലക്ടറും സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ ഭാരവാഹികളും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണു തീരുമാനം. 

തിങ്കളാഴ്ച മുതലാണ് വിദ്യാർഥികൾ സമരം തുടങ്ങിയത്. പരിയാരം മെഡിക്കൽ കോളജിലായിരുന്നു സമരത്തി​​​െൻറ തുടക്കം. നഴ്​സുമാരുടെ സമരത്തി​​​െൻറ ഭാഗമായി ആശുപത്രികൾക്കുണ്ടായ ബുദ്ധിമുട്ടുകൾ നികത്തുന്നതിന്​ എന്ന പേരിലാണ്​ വിദ്യാർഥികളോട്​ ജോലിക്ക്​ കയറാൻ കലക്​ടർ ഉത്തരവിട്ടത്​. ഇതിൽ പ്രതിഷേധിച്ചായിരുന്നു സമരം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nurse strikekannur collectornursing students strikeStudent nurses association
News Summary - nursing students strike ends -kerala news
Next Story