Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഴ്സിംഗ് വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
നഴ്സിംഗ് വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
cancel
camera_alt

ആരോൺ അനിൽ ജോസ്

Listen to this Article

തിരുവല്ല : തിരുവല്ലയിലെ കുറ്റൂരിൽ നഴ്സിംഗ് വിദ്യാർത്ഥിയായ 19കാരനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ തലയാർ മട്ടയ്ക്കൽ വീട്ടിൽ അനിൽ ജോസിന്റെ മകൻ ആരോൺ അനിൽ ജോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

തമിഴ്നാട്ടിലെ നഴ്സിംഗ് കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്നു ആരോൺ. നിരന്തരമായ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന ആരോണിന്റെ ഫോൺ കഴിഞ്ഞ രണ്ടു ദിവസമായി തകരാറിൽ ആയിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

തിരുവല്ല പോലീസ് എത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആരോണിന്റെ മാതാവ് മകളുടെ പ്രസവ ആവശ്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസക്കാലമായി കാനഡയിൽ ആണ് ഉള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nursing student found hanging in bedroom
Next Story