നഴ്സുമാരുടെ ശമ്പളം: ടി.എൻ.എ.ഐ വീണ്ടും സുപ്രീംകോടതിയിലേക്ക്
text_fieldsകൊച്ചി: മിനിമം ശമ്പളമല്ല സുപ്രീംകോടതി നിർദേശമനുസരിച്ച വേതനമാണ് നഴ്സുമാർക്ക് ലഭിക്കേണ്ടതെന്ന് നഴ്സിങ് പ്രഫഷനലുകളുടെ സംഘടനയായ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ. വിധി നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. നഴ്സുമാരുടെ സമരത്തിന് അസോസിയേഷൻ പിന്തുണ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് 50,000ത്തിനും 75,000ത്തിനുമിടയില്‍ നഴ്സുമാര്‍ ജോലി ചെയ്യുന്നുണ്ട്.
ഇവരില്‍ ഭൂരിഭാഗവും സ്വകാര്യ മേഖലയിലാണ്. അടിസ്ഥാന ശമ്പളത്തിലും താഴെയാണ് പല സ്വകാര്യ ആശുപത്രികളും നഴ്സുമാര്‍ക്ക് നല്‍കുന്നത്. ഇതിനെതിരെ ലേബര്‍ എന്ഫോഴ്സ്മെൻറിെൻറ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് മുൻ പ്രസിഡൻറ് പ്രഫ. സിസ്റ്റർ ഗിൽബർട്ട്, വൈസ് പ്രസിഡൻറ് സുരേഖ സമാ, ഡോ.എസ്.ശശാങ്കൻ, അനിത ദാമോദർ, എവ് ലിൻ പി.കണ്ണൻ, ഡോ.റോയ് കെ.ജോർജ് എന്നിവർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
