Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓഫ്​ വെട്ടിക്കുറച്ചു;...

ഓഫ്​ വെട്ടിക്കുറച്ചു; മെഡിക്കൽ കോളജിൽ നഴ്​സുമാരുടെ പ്രതിഷേധം

text_fields
bookmark_border
medical equipments
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ ഡ്യൂ​ട്ടി​ക്കു​​ശേ​ഷ​മു​ള്ള ന​ഴ്​​സു​മാ​രു​ടെ ഒാ​ഫ്​ ദി​ന​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ന​ഴ്​​സു​മാ​ർ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​ പ്ര​തി​ഷേ​ധി​ച്ചു.

10 ദി​വ​സ​ത്തെ കോ​വി​ഡ് ഡ്യൂ​ട്ടി​ക്കു​ശേ​ഷം മൂ​ന്നു ദി​വ​സം ഓ​ഫ് ല​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി​യ സ​ർ​ക്കു​ല​ർ പ്ര​കാ​രം കോ​വി​ഡേ​ത​ര ഡ്യൂ​ട്ടി​ക്ക്​ സ​മാ​നം ആ​റു ദി​വ​സം ജോ​ലി​യും ഒ​രു ദി​വ​സം ഒാ​ഫും എ​ന്ന നി​ല​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്,​ ആ​റു​ ദി​വ​സം ഡ്യൂ​ട്ടി ചെ​യ്​​താ​ലേ അ​ടു​ത്ത ഒാ​ഫ്​ ല​ഭി​ക്കൂ.ഇ​ത്​ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും കോ​വി​ഡ്​ ഡ്യൂ​ട്ടി​യെ സാ​ധാ​ര​ണ ഡ്യൂ​ട്ടി​യാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും ന​ഴ്​​സു​മാ​ർ പ​റ​യു​ന്നു.

നേ​ര​ത്തേ കോ​വി​ഡ് ഡ്യൂ​ട്ടി​ക്കാ​ർ​ക്ക്​ ഏ​ഴു​ ദി​വ​സ​ത്തെ ഡ്യൂ​ട്ടി​യും മൂ​ന്നു ദി​വ​സ​ത്തെ ഓ​ഫു​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. പി​ന്നീ​ട്, രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​പ്പോ​ള്‍ 10 ദി​വ​സ​ത്തെ ഡ്യൂ​ട്ടി​യും മൂ​ന്നു ദി​വ​സ ഓ​ഫു​മെ​ന്ന നി​ല​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. ഇ​താ​ണ്​ ആ​റു ദി​വ​സ​ത്തെ ഡ്യൂ​ട്ടി​ക്കു​ശേ​ഷം ഒ​രു ഓ​ഫ് എ​ന്ന നി​ല​യി​ൽ ഭേ​ദ​ഗ​തി ചെ​യ്​​ത​ത്. തു​ട​ർ​ന്നാ​ണ്​ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക്​ നീ​ങ്ങി​യ​ത്.

ഡ്യൂ​ട്ടി ബ​ഹി​ഷ്ക​രി​ക്കാ​തെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഒ​ന്ന​ര ആ​ഴ്​​ച മു​മ്പ്​ ചേ​ർ​ന്ന യോ​ഗ തീ​രു​മാ​ന​ത്തി​ന്​ വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ളാ​ണു​ണ്ടാ​കു​ന്ന​തെ​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മാ​​ത്ര​മാ​ണ്​ ഇൗ ​ക്ര​മീ​ക​ര​ണ​മെ​ന്നും ​ന​ഴ്​​സു​മാ​ർ ആ​രോ​പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical collegenurseNurses Protest
News Summary - Nurses protest at medical college
Next Story