നഴ്സുമാരുടെ അലവൻസുകൾ 10 ശതമാനം മുതൽ 50 ശതമാനം വരെയാക്കി
text_fieldsതിരുവനന്തപുരം: 2013ലെ മിനിമം വേതന വിജ്ഞാപനപ്രകാരം നഴ്സുമാർക്ക് ലഭിച്ചുവരുന്ന വേതനത്തിൽ വൻവർധനവ് നൽകിയാണ് സർക്കാർ മിനിമം വേതനം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. കിടക്കകളുടെ അടിസ്ഥാനത്തിൽ അഞ്ച് ശതമാനം മുതൽ 33 ശതമാനം വരെ ലഭിച്ചിരുന്ന അലവൻസുകൾ 10 ശതമാനം മുതൽ 50 ശതമാനം വരെയാക്കി വർധിപ്പിച്ചിട്ടുണ്ട്.
സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമംവേതനം പുതുക്കി നിശ്ചയിക്കുന്നതിന് സർക്കാർ പുറപ്പെടുവിച്ചിരുന്ന കരട് വിജ്ഞാപനത്തിന്മേൽ വിവിധ തൊഴിലാളി യൂനിയനുകളും മാനേജ്മെൻറുകളും നൽകിയ അഭിപ്രായങ്ങൾ പരിശോധിച്ചശേഷം മിനിമം വേതന ഉപദേശക സമിതിയിൽനിന്ന് ലഭിച്ച നിർദേശംകൂടി പരിഗണിച്ചശേഷമാണ് സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം വൈകിച്ചാൽ ചൊവ്വാഴ്ച മുതല്‍ സമ്പൂർണ പണിമുടക്കിലേക്ക് കടക്കുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന് ഭാരവാഹികള്‍ മുന്നറിയിപ്പ് നൽകിയിരുന്നു.
ചേർത്തലനിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വാഴ്ച ലോങ് മാർച്ച് നടത്താനും തീരുമാനിച്ചിരുന്നു. ആശുപത്രികൾ സ്തംഭിപ്പിച്ച് വീണ്ടും നഴ്സുമാർ സമരത്തിലേക്ക് കടക്കുന്നത് വലിയപ്രതിസന്ധി സൃഷ്ടിക്കുമെന്ന് കണ്ടാണ് സർക്കാർ അടിയന്തരമായി ഇടപെട്ട് വിജ്ഞാപനമിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
