നഴ്സുമാരുടെ സുരക്ഷ: ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി
text_fieldsകൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന ഹ രജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പോലും നഴ്സുമാർക്ക് മതിയായ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി മാനേജ്മെൻറുകൾ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി പ്രകാശ് ജോൺ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ജസ്റ്റിസ് പി.വി. ആശ, ജസ്റ്റിസ് വി. ഷെർസി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിെൻറ ഉത്തരവ്.
ഈ പ്രതിസന്ധി ഘട്ടത്തിലും നഴ്സുമാരുടെ വേതനം വെട്ടിക്കുറക്കുകയും തടഞ്ഞു വെക്കുകയും ചെയ്യുന്നു. ഒരു നഴ്സിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മറ്റ് നഴ്സുമാർക്ക് താമസ സ്ഥലത്തേക്ക് പോകാനോ സാധനങ്ങൾ വാങ്ങാനോ പൊതു ടാപ്പിൽനിന്ന് കുടിവെള്ളം ശേഖരിക്കാനോ പോലും സമീപവാസികളുടെ എതിർപ്പു മൂലം സാധിക്കുന്നില്ലെന്ന് ഹരജിയിൽ പറയുന്നു.
തൃശൂർ ജില്ലയിൽ നഴ്സുമാർക്ക് മാസ്കോ ഗ്ലൗസോ സ്വകാര്യ ആശുപത്രികൾ നൽകുന്നില്ലെന്നും ഹരജിയിൽ ആരോപിച്ചു. ഇത് സംബന്ധിച്ചാണ് കോടതി വിശദീകരണം തേടിയത്.
