Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹോസ്റ്റൽ മുറിയിൽ നഴ്സ്...

ഹോസ്റ്റൽ മുറിയിൽ നഴ്സ് തൂങ്ങി മരിച്ചനിലയിൽ

text_fields
bookmark_border
ഹോസ്റ്റൽ മുറിയിൽ നഴ്സ് തൂങ്ങി മരിച്ചനിലയിൽ
cancel
camera_alt

അലീന സാബു​

തലശ്ശേരി: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബു (25) ആണ് മരിച്ചത്.

​മലബാർ കാൻസർ സെന്ററിൽ പഠനം പൂർത്തിയാക്കിയ അലീന, കഴിഞ്ഞ ഒരു വർഷമായി തലശ്ശേരി ടെലി ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. അവധിക്ക് നാട്ടിൽ പോയി ബുധനാഴ്ച വൈകിട്ടാണ് തിരിച്ചെത്തിയത്. അഞ്ചു വർഷമായി ഇവർ താമസിക്കുന്ന ടെമ്പിൾഗേറ്റലെ ജ്ഞാനോദയ യോഗം വർക്കിങ് വുമൺസ് ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ട്.

​വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുറിയിൽ നിന്ന് പ്രതികരണമൊന്നും കാണാത്തതിനെ തുടർന്ന് വിളിച്ചുനോക്കുകയായിരുന്നു. വാതിൽ തുറക്കാതിരുന്നതോടെ സംശയം തോന്നി വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsnurse deathKerala NewsObituary
News Summary - Nurse found dead in hostel room
Next Story