Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ആലപ്പുഴയിൽ നഴ്സ് മരിച്ചു

text_fields
bookmark_border
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ആലപ്പുഴയിൽ നഴ്സ് മരിച്ചു
cancel

ആലപ്പുഴ: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ആലപ്പുഴയിൽ നഴ്സ് മരിച്ചു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്‍റെയും അമ്പിളിയുടെയും മകളായ 26കാരി ആര്യമോൾ ആണ് മരിച്ചത്. വിദേശ ജോലിക്കായി ബംഗളൂരുവിലെ ജോലി രാജി വെച്ച് രണ്ട് മാസം മുമ്പാണ് ആര്യ ആലപ്പുഴയിൽ തിരിച്ചെത്തിയത്. ഒരു മാസം മുമ്പാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. അപ്പോൾ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു.

വീണ്ടും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nurse dies of amoebic encephalitis in Alappuzha
Next Story