Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയാഭ്യർഥന നിരസിച്ച മെഡിക്കൽ കോളജ് ജീവനക്കാരിയെ കാമുകൻ വെട്ടി

text_fields
bookmark_border
പ്രണയാഭ്യർഥന നിരസിച്ച മെഡിക്കൽ കോളജ് ജീവനക്കാരിയെ കാമുകൻ വെട്ടി
cancel

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിന്​ മെഡിക്കൽ കോളജ് ജീവനക്കാരിയെ കാമുകൻ വെട്ടി. മെഡിക്കൽ കോളജ് എസ്.എ.ടി ആശുപത്രിയിലെ നഴ്​സിങ്​ അസിസ്​റ്റൻറായ യുവതിക്കാണ് കാമുക​​െൻറ വെട്ടേറ്റത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന ്നു സംഭവം.

ചെങ്ങന്നൂർ സ്വദേശിനിയാണ് യുവതി. ഇവർ ഏറെക്കാലമായി കൊല്ലം പള്ളിമൺ നെടുമ്പന അസീസിയ മെഡിക്കൽ കോളജി ന് സമീപം ശാസ്താംപൊയ്ക റോഡുവിളവീട്ടിൽ നിതിനുമായി (35) പ്രണയത്തിലായിരുന്നു. നേര​േത്ത കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായിരുന്ന ഇയാൾ ഇപ്പോൾ ഓട്ടോ ഡ്രൈവറാണ്. പ്രണയത്തിലായിരുന്ന ഇവർ ഇടക്ക് തെറ്റിപ്പിരിയുകയായിരുന്നു. ഇതിനുശേഷം പലതവണ നിതിൻ യുവതിയോട് വിവാഹാഭ്യർഥന നടത്തിയെങ്കിലും ഇവർ നിരസിക്കുകയായിരുന്നു.

ഇതിന്മേലുള്ള വൈരാഗ്യമാണ് ഇയാൾ ഇവരെ ആക്രമിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളജ് പഴയറോഡിലൂടെ നടന്നുവരുകയായിരുന്ന യുവതിയെ റോഡിൽ തടഞ്ഞുനിർത്തി ഇയാൾ വെട്ടിപ്പരിക്കേൽപിച്ചതായാണ് വിവരം. കഴുത്തിന് സമീപം സാരമായി വെട്ടേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച നിതിനെ സ്ഥലത്തുണ്ടായിരുന്നവർ തടഞ്ഞു​െവച്ച് പൊലീസിന് കൈമാറി. ഇയാളുടെ പക്കൽനിന്ന്​ ആക്രമണത്തിന് ഉപയോഗിച്ച ചെറിയ വെട്ടുകത്തി പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചുവരുന്നു. കോടതിയിൽ ഹാജരാക്കിയ നിതിനെ റിമാൻഡ്​ ചെയ്തു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nurse Attacked Trivandrum-Kerala News
Next Story