എന്തുസംഭവിച്ചാലും പരാതി നൽകിയ കന്യാസ്ത്രീയുടെ ഒപ്പം നിൽക്കും -സിസ്റ്റർ അനുപമ
text_fieldsകോട്ടയം: എന്തു സംഭവിച്ചാലും ഫ്രാങ്കോക്കെതിരെ പരാതി നൽകിയ കന്യാസ്ത ്രീയുടെ ഒപ്പം നിൽക്കുമെന്ന് സിസ്റ്റർ അനുപമ. കോട്ടയത്ത് സേവ് അവ ർ സിസ്റ്റേഴ്സ് (എസ്.ഒ.എസ്) െഎക്യദാർഢ്യസമിതി സംഘടിപ്പിച്ച ‘പൊരു തുന്ന കന്യാസ്ത്രീമാർക്കൊപ്പം’ െഎക്യദാർഢ്യ കൺെവൻഷനിൽ സംസാരിക്കുകയായിരുന്നു അവർ.
ഞങ്ങൾ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. നാളെ എന്താകുമെന്നറിയില്ല. സാമൂഹികമായും ഒറ്റപ്പെടലിെൻറ വക്കിലാണ്. എങ്കിലും ഒറ്റക്കെട്ടായി നിൽക്കും. പലതും തുറന്നുപറയാനാകാതെ നിരവധിപേർ സഭക്കുള്ളിൽ കഴിയുന്നുണ്ട്. ഞങ്ങളുെട പോരാട്ടം മറ്റുള്ളവർക്കും കരുത്തു നൽകുമെന്നാണ് വിശ്വസിക്കുന്നത്. പ്രലോഭനവുമായി ആരും പിറകെ വരേണ്ടതില്ലെന്നും അതൊക്കെ മോഹിച്ചിരുന്നെങ്കിൽ സന്യാസജീവിതം തെരഞ്ഞെടുക്കില്ലായിരുന്നെന്നും അനുപമ പറഞ്ഞു.
നീതി കിട്ടുംവരെ പിന്മാറില്ല. മറ്റാർക്കും ഇനി ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. സുരക്ഷാകാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും മറുപടിയൊന്നും ഉണ്ടായില്ലെന്നും സിസ്റ്റർ പറഞ്ഞു. തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ നടന്ന കൺവെൻഷനിൽ ആൽഫി, നീന റോസ്, ജോസഫൈൻ എന്നീ കന്യാസ്ത്രീകളും പെങ്കടുത്തു
