Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘നീതിക്കായി വാദിക്കൽ​...

‘നീതിക്കായി വാദിക്കൽ​ തീവ്രവാദമെങ്കിൽ, ഞങ്ങൾ തീവ്രവാദികൾ’

text_fields
bookmark_border
‘നീതിക്കായി വാദിക്കൽ​ തീവ്രവാദമെങ്കിൽ, ഞങ്ങൾ തീവ്രവാദികൾ’
cancel

കൊ​ച്ചി: നീ​തി​ക്കു​വേ​ണ്ടി​യു​ള്ള വാ​ദ​മാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. അ​തു തീ​വ്ര​വാ​ദ​മാ​ണെ​ങ്കി​ൽ ത​ങ്ങ​ൾ തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന് ക​ന്യാ​സ്ത്രീ സ​മ​ര​ത്തി​ന്​ പി​ന്തു​ണ ന​ൽ​കു​ന്ന ഔ​വ​ര്‍ സി​സ്‌​റ്റേ​ഴ്‌​സ് സ​മ​ര സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പ​ണ​മാ​ണ് സ​മ​ര​ത്തി​ന്​ ചെ​ല​വി​ടു​ന്ന​തെ​ന്ന് സ​മി​തി ക​ണ്‍വീ​ന​ര്‍ ഫാ. ​അ​ഗ​സ്​​റ്റി​ന്‍ വ​ട്ടോ​ളി പ​റ​ഞ്ഞു. അ​തി​​െൻറ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടും. സ​മി​തി​യു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സ്സ്​ സം​ബ​ന്ധി​ച്ച് സം​ശ​യം ഉ​ന്ന​യി​ച്ച കെ.​സി.​ബി.​സി​യു​ടെ​യും ബി​ഷ​പ് ഫ്രാ​ങ്കോ​യു​ടെ​യും സാ​മ്പ​ത്തി​ക സ്രോ​ത​സ്സും വെ​ളി​പ്പെ​ടു​ത്ത​ണം.

സ​മ​ര​ത്തെ ഇ​ല്ലാ​താ​ക്കാ​ൻ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ക​ഴി​യി​ല്ല. അ​ധി​കാ​ര​വും പ​ണ​ക്കൊ​ഴു​പ്പു​മു​ള്ള ആ​ളാ​ണ് ബി​ഷ​പ് ഫ്രാ​ങ്കോ. അ​തു​കൊ​ണ്ട് ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് നീ​തി കി​ട്ടും​വ​രെ സ​മ​രം തു​ട​രും. പ​രി​സ്ഥി​തി, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രെ​യും ജ​ന​കീ​യ സ​മ​ര​നേ​താ​ക്ക​ളെ​യും സ​മ​ര​ത്തി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച അ​വ​രെ​ത്തി​യ​ശേ​ഷം ഭാ​വി സ​മ​ര​പ​രി​പാ​ടി​ക​ൾ ച​ർ​ച്ച ചെ​യ്ത്​ തീ​രു​മാ​നി​ക്കും.

ബി​ഷ​പ്പി​നെ​തി​രെ പ​രാ​തി ന​ല്‍കി​യ ക​ന്യാ​സ്ത്രീ​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട മി​ഷ​ന​റീ​സ് ഓ​ഫ് ജീ​സ​സ് സം​ഘ​ട​ന​ക്കെ​തി​രെ ക​മീ​ഷ​ണ​ര്‍ക്ക് പ​രാ​തി ന​ല്‍കും. ബി​ഷ​പ്പി​​െൻറ സ​ഹോ​ദ​രി അം​ഗ​മാ​യ സ​ഭ​യാ​ണ് മി​ഷ​ന​റീ​സ് ഓ​ഫ് ജീ​സ​സ്. മ​റ്റ് സ​ഭ​ക​ളെ​യും ഇ​ത്​ സ്വാ​ധീ​നി​ക്കും. അ​തി​നാ​ല്‍ ഇ​ത് പ്ര​സി​ദ്ധീ​ക​രി​ച്ച​വ​ര്‍ക്കെ​തി​രെ ക്രി​മി​ന​ല്‍ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsBishopnun rape caseBishop Franco Mulakkal
News Summary - Nuns Protest against Jalandhar Bhisop- Kerala News
Next Story