Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ബിഷപ്​ ഫ്രാ​േങ്കാ...

'ബിഷപ്​ ഫ്രാ​േങ്കാ കന്യാസ്​ത്രീകളെ കാണുന്നത്​ കഴുകൻ കണ്ണുകളോടെ'

text_fields
bookmark_border
jalandhar-Bishop
cancel

കോട്ടയം: കഴുക​ൻ കണ്ണ​ുകളോടെയാണ്​ ജലന്ധർ ബിഷപ്​ ഫ്രാ​േങ്കാ മുളക്കൽ കന്യാസ്​ത്രീകളെ കാണുന്നതെന്ന്​ ലൈംഗിക പീഡനക്കേസ്​ നൽകിയ കന്യാസ്ത്രീ. വത്തിക്കാൻ പ്രതിനിധിക്കും രാജ്യത്തെ എല്ലാ ബിഷപ്പുമാർക്കും അയച്ച കത്തിലാണ്​ അവർ ഇൗ പരാതി ഉന്നയിച്ചത്​. ബിഷപ്പിനെതിരെ കേരളത്തിലെ സഭ നേതൃത്വത്തിന്​ നൽകിയ പരാതിയിൽ ഒരുനടപടിയും എടുത്തിട്ടില്ല. അതിനാൽ വത്തിക്കാ​​െൻറ ഇടപെടൽ അനിവാര്യമാണ്​. രാഷ്​ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് പീഡനക്കേസ്​ ഒതുക്കാൻ ശ്രമിക്കുകയാണ്​.

ഇരകളായ കന്യാസ്​ത്രീകളെ സ്​ഥലംമാറ്റി പ്രതികാരം ചെയ്യുകയാണ്​ ബിഷപ്പി​​െൻറ പതിവ്​.ഇതുവരെ 20 കന്യാസ്​ത്രീകളെ​ ഇത്തരത്തിൽ സ്​ഥലംമാറ്റി.കത്തോലിക്ക സഭയിൽ ബിഷപ്പുമാർക്കും വൈദികർക്കും മാത്രമാണ് പരിഗണന. കന്യാസ്​ത്രീകളോട്​ ചിറ്റമ്മനയമാണ്​​. അധികാരമുള്ളവർക്കൊപ്പമാണ് എന്നും​ സഭ നേതൃത്വം. ജലന്ധർ ബിഷപ് സഭ സ്വത്തുക്കൾ ദുരുപയോഗം ചെയ്​ത്​ കേസ്​ അട്ടിമറിക്കുകയാണെന്നും കത്തിൽ ആരോപിക്കുന്നു.

രണ്ടുദിവസം മുമ്പാണ്​ കന്യാസ്​ത്രീ വത്തിക്കാന്​ കത്തയച്ചത്​. ഇത്​ രണ്ടാം തവണയാണ്​ ഇത്തരത്തിൽ കത്തയക്കുന്നത്​. ബിഷപ്പി​​െൻറ പ്രവൃത്തികൾക്കെതിരെ അഞ്ച്​ മാസമായിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ്​ പൊലീസിനെ സമീപിച്ചത്​. സഭ നേതൃത്വം പരാതി പരിഗണിക്കാതിരുന്നതും പൊലീസിനെ സമീപിക്കാൻ പ്രേരകമായി. ബിഷപ്പിനെ മാറ്റണമെന്ന് അപേക്ഷിച്ചതിനും പരാതി നൽകിയതിനും ശേഷം നിരവധി ദുരനുഭവങ്ങളാണുണ്ടായത്​. കന്യാസ്​ത്രീകളെ ബലപ്രയോഗത്തിലൂടെ​േയാ അവരുടെ ബലഹീനത മുതലെടുത്തോ ബിഷപ്​ വശത്താക്കുമായിരുന്നു. അന്വേഷണത്തിന്​ സഭ തയാറായാൽ ബിഷപ്പിനെതിരെ മൊഴിനൽകാൻ നിരവധി പേർ തയാറാവും.

Nun-Letter-to-Vatican

ജലന്ധറിൽ മിഷനറീസ്​ ഒാഫ്​ ജീസസിന്​ മൂന്ന്​ സമൂഹങ്ങളുണ്ട്​. അവരിലേറെയും യുവ കന്യാസ്​ത്രീകളാണ്​. ഒരു യുവ കന്യാസ്​ത്രീയെ സ്​ഥലംമാറ്റിയപ്പോൾ ആ ആഴ്​ചതന്നെ ബിഷപ്​ ആ മഠത്തിൽ പ്രത്യേക സന്ദർശനം നടത്തി. രാത്രി മുഴുവൻ അവ​ിടെ തങ്ങുകയും രാത്രി 12 വരെ കന്യാസ്​ത്രീക്ക്​ ആത്​മീയ ഉപദേശങ്ങൾ നൽകുകയും ചെയ്​തു. തനിക്ക്​ വേണ്ടപ്പെട്ട കന്യാസ്​ത്രീകളെ സംരക്ഷിക്കുകയും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന വിധം താമസിപ്പിക്കുകയും ചെയ്യും. ഇക്കാര്യത്തെക്കുറിച്ച്​ പരസ്യമായി പ്രതികരിക്കാൻപോലും ആർക്കും ധൈര്യമില്ല. പീഡനം അനുഭവിക്കുന്ന നിരവധി കന്യാസ്​ത്രീകൾ ഇൗ സമൂഹത്തിലുണ്ട്​. ജലന്ധർ രൂപതയിൽതന്നെ നിരവധി ഉദാഹരണങ്ങളുണ്ട്​. ഇരകളായ മുഴുവൻ പേരെയും സ്​ഥലംമാറ്റി പരാതികൾ ഒതുക്കുകയായിരുന്നു. അഞ്ചുവർഷത്തിനിടെ സഭയിൽനിന്ന്​ വിട്ടുപോയവരെക്കുറിച്ച്​ അന്വേഷിക്കണം.

2014 മുതൽ 2016 വരെ ബിഷപ്​ ഫ്രാ​േങ്കായിൽനിന്നുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച്​ 2017 ജൂണിൽ കുറവിലങ്ങാട്​ പള്ളി വികാരി ഫാ. ജോസഫ്​ തടത്തിലിനെയും പാലാ രൂപത ബിഷപ്​ മാർ ജോസഫ്​ കല്ലറങ്ങാടിനെയും കണ്ട്​ വിശദമാക്കിയിരുന്നു. എന്നാൽ, നടപടികളുണ്ടായില്ല. സഭയിലെ മറ്റ്​ കന്യാസ്​ത്രീകളും വൈദികരും ബിഷപ്പുമാരും നൽകിയ പിന്തുണയാണ്​ ഇതുവരെ സഹിച്ച്​ നിൽക്കാൻ പ്രേരകമായത്​. സഭയിൽ ഇതിനകം നടത്തിയ കത്തിടപാടുകളും കർദിനാൾ മാർ ആലഞ്ചേരി അടക്കമുള്ളവർക്ക്​ നൽകിയ പരാതികളും ഉൾപ്പെടുത്തിയുള്ള കത്ത്​ ഇത്​ രണ്ടാം തവണയാണ്​ വത്തിക്കാന്​ സമർപ്പിക്കുന്നത്​.

സർക്കാറിനെയും ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥരെയും സ്വാധീനിച്ച്​ എല്ലാ കേസുകളും അട്ടിമറിക്ക​ുകയാണ്​. ഫ്രാ​േങ്കായെ അറസ്​റ്റ്​ ചെയ്യാൻ തെളിവുകളുണ്ടെന്ന്​ അന്വേഷണ ഉദ്യോഗസ്​ഥൻ ഹൈകോടതിയിൽ റിപ്പോർട്ട്​ നൽകിയിട്ടും നടപടി എടുക്കാൻ നിയമപാലകർക്ക്​ കഴിയുന്നില്ല. അതിനാൽ വത്തിക്കാ​​െൻറ അടിയന്തര ഇടപെടൽ ഉണ്ടാകണം. വത്തിക്കാൻ സ്​ഥാനപതിക്കും സി.ബി.സി.​െഎ പ്രസിഡൻറ്​ ഒസ്വാൾഡ്​ ഗ്രേഷ്യസ്​, ഡൽഹി ആർച്​ ബിഷപ്​ അനിൽ കൂ​േട്ടാ അടക്കം 21 പേർക്കാണ്​ കന്യാസ്​ത്രീ കത്തയച്ചത്​. ഇതിൽ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലുള്ള സന്യാസിനി സമൂഹങ്ങളും ഉൾപ്പെടും. ബിഷപ്പി​​െൻറ വഴിവിട്ട രീതികളും അതിക്രമങ്ങളും കത്തിൽ കന്യാസ്​ത്രീ വ്യക്​തമാക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJalandhar BishopNun Protest
News Summary - Nun's Letter to Vatican-Kerala News
Next Story