പി.സി. ജോർജിനെതിരെ പരാതി നൽകുമെന്ന് കന്യാസ്ത്രീയുടെ കുടുംബം
text_fieldsകോട്ടയം: ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെക്കുറിച്ച് അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് പി.സി. ജോർജ് എം.എൽ.എക്കെതിരെ പരാതി നൽകുെമന്ന് കന്യാസ്ത്രീയുടെ സഹോദരൻ. നിയമസഭ സ്പീക്കർക്കും പൊലീസിനും വനിത കമീഷനുമാണ് പരാതി നൽകുന്നത്.
ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതിപ്പെട്ടതു മുതൽ കന്യാസ്ത്രീകൾ കൂടുതൽ മാനസിക പീഡനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മാനുഷികവികാരമോ മനുഷ്യത്വമോ ഇല്ലാതെയാണ് പി.സി. ജോർജ് പരാതിക്കാരിക്കെതിരെ പരാമർശം നടത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണിത്. ജനപ്രതിനിധി ഇങ്ങനെ പറയുന്നത് ശരിയാണോ എന്നു ചിന്തിക്കണം. എം.എൽ.എയുടെ പരാമർശം മാനസികമായി ആഘാതമുണ്ടാക്കിയ സാഹചര്യത്തിൽ കന്യാസ്ത്രീ ഞായറാഴ്ച മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കിയെന്നും സഹോദരൻ പറഞ്ഞു.
ബിഷപിനെക്കാളും കുറ്റക്കാരിയാണ് കന്യാസ്ത്രീയെന്നായിരുന്നു പി.സി. ജോർജിെൻറ പ്രസ്താവന. ഇവർക്കുവേണ്ടി സമരം നടത്തുന്നവരെയും സംശയത്തോടെയാണ് കാണുന്നത്.
പീഡനത്തിരയായാൽ ആ നിമിഷം തിരുവസ്ത്രമൊഴിയേണ്ടതായിരുന്നു. ജലന്ധർ രൂപതയിൽ മുമ്പുണ്ടായിരുന്ന ബിഷപുമായി ബന്ധപ്പെട്ടുണ്ടായ വിഷയമാണ് ഇപ്പോഴത്തെ പരാതികൾക്ക് പിന്നിൽ. പലതവണ പീഡനത്തിനിരായായെന്ന് പറഞ്ഞ കന്യാസ്ത്രീ ഇപ്പോൾ മാത്രം എന്തുകൊണ്ടാണ് പരാതിയുമായി രംഗത്തെത്തിയത്?. കേരള പൊലീസിന് വേറെ പണിയില്ലാത്തത് കൊണ്ടാണ് അന്വേഷണവുമായി നടക്കുന്നതെന്നും പി.സി ജോർജ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
