Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ചു കന്യാസ്​ത്രീകൾ...

അഞ്ചു കന്യാസ്​ത്രീകൾ മഠത്തിൽ നിന്ന്​ ചാടിപ്പോന്നവർ - പി.സി ജോർജ്​

text_fields
bookmark_border
അഞ്ചു കന്യാസ്​ത്രീകൾ മഠത്തിൽ നിന്ന്​ ചാടിപ്പോന്നവർ - പി.സി ജോർജ്​
cancel

പാലക്കാട്​: കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ്​ ഫ്രാ​േങ്കാ മുളയ്​ക്കൽ നിരപരാധിയെന്ന്​ വീണ്ടും പി.സി ജോർജ്​. പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ബിഷപ്​ ഫ്രാങ്കോ മുളയ്ക്കലിനെ അദ്ദേഹം വീണ്ടും ന്യായീകരിച്ചു. ബിഷപ്​ പൂര്‍ണമായും നിരപരാധിയാണ്, അക്കാര്യത്തിൽ തനിക്ക് ഉറപ്പുണ്ട്​. ഒരിക്കല്‍ മഠത്തില്‍ നിന്ന് രാജി​െവച്ച് പോയ കന്യാസ്ത്രീ രാജി പിന്‍വലിച്ച് എന്തിന് വീണ്ടും അവിടെ വന്നെന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ അവരുടെ സഹോദര​േൻറയും സഹോദരിയുടേയും സ്വത്തിൽ എങ്ങനെ വർധനവുണ്ടായെന്നും ജോർജ് ചോദിച്ചു. ബിഷപ്പിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീ ആ പേരിന് അർഹയല്ല. സുബോധമില്ലാത്തതിനെയൊക്കെ വനിത കമീഷന്‍ ചെയര്‍പേഴ്‌സനാക്കിയതില്‍ സഹതാപം മാത്രമാണ്. അന്വേഷണത്തി‍​​െൻറ മറവില്‍ രാത്രി രണ്ടരക്കെന്തിനാണ് പൊലീസും പരാതിക്കാരികളായ കന്യാസ്ത്രീകളും മഠത്തില്‍ കയറിയിറങ്ങുന്നതെന്നും ജോർജ് ചോദിച്ചു.

ശബരിമല: സുപ്രീം കോടതിയുടേത് ‘ദുർവിധി’യാവരുതെന്ന് പ്രാർഥന
ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ജല്ലിക്കെട്ട് നിരോധിച്ച പോലുള്ള ‘ദുർവിധി’യാവരുതേ എന്നാണ് ത‍​​െൻറ പ്രാർഥനയെന്ന് പി.സി. ജോർജ് എം.എൽ.എ. തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചിരുന്നു. എന്നിട്ടെന്തായി, വിധി തിരുത്തേണ്ടിവന്നു. അതുപോലെ തന്നെ ശബരിമല വിധിയിലും സംഭവിക്കുമെന്നും പി.സി. ജോര്‍ജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിശ്വാസ കാര്യങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം. സ്ത്രീ പ്രവേശന കേസി‍​​െൻറ വിധിയിൽ വിയോജന കുറിപ്പ് എഴുതിയ ഇന്ദു മല്‍ഹോത്രയുടെ നിലപാടാണ് തനിക്കെന്നും പി.സി. ജോർജ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgekerala newsnunmalayalam newsFranco Arrest
News Summary - Nuns Eloped From Convents - Kerala News
Next Story