കന്യാസ്ത്രീയുെട കൈത്തണ്ട മുറിഞ്ഞ നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്തു
text_fieldsപത്തനാപുരം: മൗണ്ട് താബോര്‍ ദയറയിലെ കന്യാസ്ത്രീയെ കോണ്‍വൻറിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീ സിസ്റ്റർ സൂസമ്മ (54)യുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പോസ്റ്റ് മോർട്ടം നടക്കുക. കന്യാസ്ത്രീയുടെ കൈത്തണ്ട മുറിഞ്ഞ നിലയിലാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പത്തനാപുരം സി.െഎയും പുനലൂർ ഡി.വൈ.എസ്.പിയും കേസന്വേഷിക്കും.
ദയറയുടെ നിയന്ത്രണത്തിലുള്ള കന്യാസ്ത്രീ ഹോസ്റ്റലിലാണ് ഇവര്‍ താമസിച്ചിരുന്നത്. കോണ്‍വൻറിലെ മാർത്തോമാ ഡയനീഷ്യസ് മെമ്മോറിയല്‍ ഓള്‍ഡ് ഏജ് ഹോം കെട്ടിടത്തിന് പിന്‍ഭാഗത്തെ കിണറ്റിൽ രാവിലെ പത്തോടെ ഹോസ്റ്റല്‍ ജീവനക്കാരാണ് മൃതദേഹം കണ്ടത്.

രണ്ടാഴ്ചയായി സൂസമ്മ പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആഗസ്റ്റ് 14 നാണ് വീട്ടില്‍ പോയി വന്നത്. വീട്ടിൽ പോയപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 16നു തിരികെ എത്തിയശേഷം തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും ചികിത്സക്ക് േപായിരുന്നതായി ഇവരുടെ സഹോദരങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 9.30 ന് ഫോണിലൂടെ സഹോദരങ്ങളുമായി സംസാരിച്ചിരുന്നു. പനിയാണെന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നുമാണ് ബന്ധുക്കളോട് പറഞ്ഞത്. നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ സൂസമ്മക്ക് ഉണ്ടായിരുന്നതായും അതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നുമാണ് ഹോസ്റ്റല്‍ അധികൃതരുടെ വിശദീകരണം.
എന്നാല്‍, ഹോസ്റ്റല്‍ മുറിയിലും കെട്ടിടത്തിെൻറ സമീപത്തും മൃതദേഹം കണ്ട കിണറിെൻറ തൂണുകളിലും കാണപ്പെട്ട രക്തക്കറകള്‍ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. തലമുടി മുറിച്ചനിലയിലുമാണ്. രണ്ടുകൈത്തണ്ടയിലും മുറിവുമുണ്ട്. ഫിസിക്കല്‍ സയന്‍സ് അധ്യാപികയായിരുന്ന സൂസമ്മ അടുത്ത വര്‍ഷം സര്‍വിസില്‍നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് ശശികുമാറിെൻറയും റൂറല്‍ എസ്.പി ബി. അശോകെൻറയും സാന്നിധ്യത്തില്‍ ഞായറാഴ്ച വൈകീട്ട് മൂന്നോടെ ഫയർഫോഴ്സാണ് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്.
കൊല്ലം കല്ലട കൊടുവിള ചിറ്റൂർ വീട്ടില്‍ കോശി ഈട്ടി-റാഹേലമ്മ ദമ്പതികളുടെ മകള്‍ സിസ്റ്റര്‍ സൂസമ്മ സി.ഇ. സഹോദരങ്ങൾ: മറിയാമ്മ, പരേതനായ കോശി, കുഞ്ഞമ്മ, ബോസ്, മോളമ്മ, ലാലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
