Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കന്യസ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കില്ലെന്ന് ജലന്ധർ രൂപത
text_fieldsbookmark_border
ജലന്ധർ: കുറവിലങ്ങാട് കന്യാസ്ത്രീകളെ സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവിൽ ഉറച്ച് നിൽക്കുന്നുവെന്ന് ജലന്ധർ ര ൂപത. ഉത്തരവ് അംഗീകരിക്കണോ വേണ്ടയോയെന്ന് കന്യാസ്ത്രീകൾക്ക് തീരുമാനിക്കാം. അഡ്മിനിസ്ട്രേറ്ററുടെ അനുമതിയോടെയാണ് വാർത്ത കുറിപ്പ് പുറത്തിറക്കിയതെന്ന് സഭാ വക്താവ് അറിയിച്ചു.
അഡ്മിനിസ്േട്രറ്റർ കന്യാസ്ത്രീകൾക്ക് നൽകിയത് വ്യക്തിപരമായ സന്ദേശമാണെന്ന് സഭാവക്താവ് പറഞ്ഞു. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇതുസംബന്ധിച്ച് ഉറപ്പ് ലഭിച്ചതായി കന്യാസ്ത്രീകളും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
