Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്യാസ്ത്രീയുടേത്...

കന്യാസ്ത്രീയുടേത് മുങ്ങിമരണമെന്ന്​ പ്രാഥമിക നിഗമനം

text_fields
bookmark_border
nun-suicide
cancel

പത്തനാപുരം: മൗണ്ട് താബോര്‍ ദയറയിലെ കന്യാസ്ത്രീയുടേത്​ മുങ്ങിമരണമാണെന്ന്​ പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പൊലീസ് ഫോറന്‍സിക് സര്‍ജ​ൻ ഡോ. ശശികലയുടെ നേതൃത്വത്തിൽ​ പോസ്​റ്റ്​മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കൾക്ക്​ വിട്ടുനൽകിയ മൃതദേഹം തിങ്കളാഴ്​ച വൈകുന്നേരത്തോടെ പുനലൂർ താലൂക്ക്​ ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി.

ഗേള്‍സ് ഹൈസ്​കൂളിലെ അധ്യാപികയായ കൊല്ലം കല്ലട കൊടുവിള ചിറ്റൂര്‍ വീട്ടില്‍ സിസ്​റ്റര്‍ സി.ഇ. സൂസമ്മയെ (56) ഞായറാഴ്ചയാണ് കോണ്‍വ​​െൻറിലെ കിണറ്റിൽ​ മരിച്ച നിലയിൽ കണ്ടത്​. തുടര്‍ന്ന് പരി​േശാധനകൾക്കുശേഷം അഡീഷനൽ ജില്ല മജിസ്​ട്രേറ്റി​​​െൻറ നേതൃത്വത്തിലാണ് മൃതദേഹം കിണറ്റില്‍നിന്ന് പുറത്തെടുത്ത്​ പോസ്​റ്റ്​മോര്‍ട്ടത്തിനയച്ചത്.

സിസ്​റ്ററി​​​െൻറ വയറ്റില്‍ ജലവും ഗുളികകളും മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ആന്തരികാവയവങ്ങള്‍ വിശദ പരിശോധനക്ക്​ അയക്കും. അന്നനാളത്തില്‍നിന്ന് നാഫ്ത്തലിന്‍ ഗുളികകളും കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. കന്യാസ്​ത്രീയുടെ ഇടതു കൈയിലെ മുറിവ് ആഴത്തിലുള്ളതാണ്. മുറിവുണ്ടാക്കാൻ ഉപയോഗിച്ചെന്ന്​ കരുതുന്ന ബ്ലേഡ് മുറിയിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനസംഘത്തി​​​െൻറയും വിരലടയാള വിദഗ്ധരുടെയും റിപ്പോർട്ടും ഉടൻ പൊലീസിന് കൈമാറും.

സിസ്​റ്റര്‍ സൂസമ്മയുടെ മൃതദേഹം ചൊവ്വാഴ്ച മൗണ്ട് താബോര്‍ ദയറയുടെ സെമിത്തേരിയില്‍ സംസ്​കരിക്കും. ദയറയുടെ നിയന്ത്രണത്തിലുള്ള കന്യാസ്ത്രീ കോണ്‍വ​​െൻറിലാണ്​ താമസിച്ചിരുന്നത്. ഹോസ്​റ്റല്‍ ജീവനക്കാരാണ് ഞായറാഴ്​ച രാവിലെ പത്തോടെ കിണറ്റില്‍ മൃതദേഹം കണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspathanapuramteacherNun suicidewound
News Summary - Nun Suicide case- Kerala news
Next Story