Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കന്യാസ്ത്രീ വിദ്യാർഥിനി കോൺവെൻറിൽ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
കന്യാസ്ത്രീ വിദ്യാർഥിനി കോൺവെൻറിൽ തൂങ്ങിമരിച്ച നിലയിൽ
cancel
Listen to this Article

കോതമംഗലം: കോതമംഗലത്ത് സന്യസ്ത വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ, വെള്ളിയാമറ്റം സ്വദേശിനി അനു അലക്സ് (21) ആണ് കോതമംഗലത്തെ എസ്.എച്ച് കോൺവെൻറിൽ തൂങ്ങി മരിച്ചത്. എസ്.എച്ച് കോൺവെന്റ് നൊവീഷ്യേറ്റ് അംഗമായിരുന്നു.

വെള്ളിയാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. മറ്റുള്ളവർക്കൊപ്പം രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ അനു തുടർന്നുള്ള പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോതമംഗലം പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മരിക്കുന്നതിന് മുമ്പ് ക്ഷമാപണ കത്തും എഴുതി വച്ചിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. രാമപുരം സെന്റ് അഗസ്റ്റിൻ പള്ളിയിൽ ഇന്ന് സംസ്കാരം നടക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nun student hanged at convent
Next Story