വീര്യം ചോരാതെ സമരമുഖം; കന്യാസ്ത്രീകളുടെ സമരം ആഴ്ച പിന്നിട്ടു
text_fieldsകൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിെന അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ആഴ്ച പിന്നിട്ടു. ഏഴാം ദിനമായ വെള്ളിയാഴ്ച യുവാക്കളടക്കം സമരത്തിന് െഎക്യദാർഢ്യവുമായി നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരാണ് സമരപ്പന്തലിലെത്തിയത്. രാവിലെ മുതൽ കുറവിലങ്ങാട് മഠത്തിലെ നാല് കന്യാസ്ത്രീകളുടെ നേതൃത്വത്തിലാണ് സമരം പുരോഗമിച്ചത്. കന്യാസ്ത്രീ ഉൾപ്പെടെ പരാതിക്കാരിയുടെ രണ്ട് സഹോദരിമാരും സഹോദരനും സമരപ്പന്തലിലെത്തിയിരുന്നു.
പതിവിലും വൈകിയാണ് കന്യാസ്ത്രീകള്‍ സമരപ്പന്തലിലെത്തിയത്. തൊട്ടടുത്ത കത്തീഡ്രലിന് മുന്നില്‍വെച്ച് മിഷണറീസ് ഓഫ് ജീസസിെൻറ അന്വേഷണ റിപ്പോർട്ടിൽ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചശേഷമാണ് ഇവര്‍ എത്തിയത്. റിപ്പോര്‍ട്ട് സമരപ്പന്തലിലും ചര്‍ച്ചയായി. രാവിലെ തന്നെ മഹാരാജാസ് കോളജ് വിദ്യാര്‍ഥികള്‍ പന്തലിലെത്തിയിരുന്നു.
വെള്ളിയാഴ്ച സേവ് ഒൗവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ ആഹ്വാനപ്രകാരം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. വൈകീട്ട് അഞ്ചോടെ സമരത്തിനെത്തിയവര്‍ കൂട്ടമായി റോഡിലിറങ്ങി. വഞ്ചി സ്ക്വയറിന് മുന്നില്‍ പ്രതീകാത്മക കന്യാസ്ത്രീയുടെ ചിത്രവും പിടിച്ച് ‘അറസ്റ്റ് ഫ്രാങ്കോ, സേവ് ഒൗവര്‍ സിസ്റ്റര്‍’ എന്ന മുദ്രാവാക്യങ്ങളുമായി അവർ സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചു.
മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ്, സാമൂഹിക പ്രവര്‍ത്തക വി.പി. സുഹ്റ, നടനും സംവിധായകനുമായ മധുപാല്‍, നടന് കുമരകം രഘുനാഥ്, കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. കെ.ജി. പൗലോസ്, ഫാ. അഗസ്റ്റിന് വട്ടോളി, ദലിത് ആക്ടിവിസ്റ്റ് ധന്യരാമന്‍, ചിത്രകാരന് സത്യപാല്‍ എന്നിവരും യുവജനവേദി, എം.സി.പി.ഐ. യുനൈറ്റഡ്, ഹ്യൂമന്‍ റൈറ്റ്സ് ഫെഡറേഷന്, ജീസസ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി, ആദിവാസി ദലിത് പ്രൊട്ടക്ഷന്‍ മൂവ്മെൻറ്, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ പ്രതിനിധികളും സമരപ്പന്തലിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
