Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഭയിൽ നിന്ന്​...

സഭയിൽ നിന്ന്​ പുറത്താക്കാനുള്ള തീരുമാനം; മാർപാപ്പക്ക്​ നേരിട്ട്​ അപേക്ഷ നൽകുമെന്ന്​ സിസ്​റ്റർ ലൂസി

text_fields
bookmark_border
സഭയിൽ നിന്ന്​ പുറത്താക്കാനുള്ള തീരുമാനം; മാർപാപ്പക്ക്​ നേരിട്ട്​ അപേക്ഷ നൽകുമെന്ന്​ സിസ്​റ്റർ ലൂസി
cancel

കൽപ്പറ്റ​​: സഭയിൽ നിന്നും മഠത്തില്‍ നിന്നും തന്നെ പുറത്താക്കികൊണ്ടുള്ള വത്തിക്കാ​​​െൻറ തീരുമാനത്തിൽ സംശയ മുണ്ടെന്ന്​ സിസ്​റ്റർ ലൂസി കളപ്പുര. രണ്ടു തവണയും ത​​െൻറ അപ്പീൽ തള്ളിയത്​ വത്തിക്കാ​േൻറത്​ യഥാര്‍ഥ തീരുമാനമാണ ോയെന്ന് സംശയമുണ്ട്​. ഇപ്പോഴത്തെ തീരുമാനം കേരളത്തിൽ നിന്നുള്ള ക്രൈസ്തവ മേലധ്യക്ഷന്മാരുടെ സ്വാധീനം മൂലമാണോയെന്ന്​ സംശയിക്കുന്നതായും സിസ്​റ്റർ ലൂസി പറഞ്ഞു.

തന്‍റെ അപേക്ഷ മാർപാപ്പ കണ്ടോ എന്ന് തന്നെ സംശയമുണ്ട്. രണ്ടാമത്തെ അപ്പീൽ തള്ളികൊണ്ട്​ വത്തിക്കാനയച്ച കത്തിൽ ഒരു തവണകൂടി അപേക്ഷ നൽകാമെന്ന്​ പരാമർശിക്കുന്നുണ്ട്​. സഭയിൽ നിന്നും പുറത്താക്കിയ നടപടിക്കെതിരെ വീണ്ടും അപ്പീൽ നൽകും. മാർപാപ്പക്ക്​​ നേരിട്ട്​ അപേക്ഷ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സിസ്​റ്റർ ലൂസി കളപ്പുര അറിയിച്ചു.

തെറ്റ് ചെയ്തെന്ന് സഭ ബോധ്യപ്പെടുത്താത്ത കാലത്തോളം സഭയിൽ തന്നെ തുടരും. താൻ കാരയ്ക്കാമലയിലെ മഠത്തിൽ നിന്ന്​ ഇറങ്ങുന്നതിനെ കുറിച്ച്​ ചിന്തിക്കുന്നില്ലെന്നും ലൂസി കളപ്പുര പറഞ്ഞ​​ു.

സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തള്ളിയ സാഹചര്യത്തിൽ മഠത്തിൽ നിന്ന്​ പുറത്തുപോകണമെന്നാണ്​ സഭാനേതൃത്വം ആവശ്യപ്പെടുന്നത്​. ഇതിനെതിരെ സിസ്​റ്റർ ലൂസി രണ്ടാമതും വത്തിക്കാന്​ അപ്പീൽ നൽകിയെങ്കിലും തള്ളിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnun rape caseLoosy Kalappura
News Summary - Nun rape case - Sister Loosy Kalapura - Kerala news
Next Story