ബിഷപ്പിനെതിരായ പീഡനം: അറസ്റ്റിന് തെളിവു വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പൊലീസ് നടത്തുന്ന അന്വേഷണം പ്രഥമ ദൃഷ്ട്യാ തൃപ്തികരമെന്ന് ഹൈകോടതി. കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് പൊലീസിനെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് രേഖകള്‍ പരിശോധിച്ചതിൽനിന്ന് മനസ്സിലാകുന്നതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അന്വേഷണരീതിയിൽ ആശങ്ക വേണ്ടെന്നും ഈ ഘട്ടത്തിൽ അന്വേഷണത്തിന് പ്രത്യേക നിർദേശങ്ങൾ നൽകുന്നത് അനുചിതമാണെന്നും കോടതി പറഞ്ഞു.
കന്യാസ്ത്രീയുടെ പരാതിയില്‍ കുറവിലങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ന്യായമായ അന്വേഷണം ആവശ്യപ്പെട്ട് മലയാളവേദി പ്രസിഡൻറ് ജോര്‍ജ് വട്ടുകുളം, പ്രതിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കേരള കത്തോലിക്ക ചര്‍ച്ച് റിഫോർമേഷന് മൂവ്മെൻറ്, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കായംകുളം സ്വദേശി വി. രാജേന്ദ്രൻ തുടങ്ങിയവർ സമര്‍പ്പിച്ച ഹരജികളാണ് കോടതി വ്യാഴാഴ്ച പരിഗണിച്ചത്. 2014-16 കാലയളവില്‍ നടന്നതായി പറയുന്ന സംഭവത്തിലെ തെളിവുശേഖരണം വളരെ പ്രയാസമേറിയതാണെന്ന് കോടതി പറഞ്ഞു. അക്കാലത്തെ സാഹചര്യങ്ങള്‍കൂടി തെളിവുകള്‍ക്കൊപ്പം പരിശോധിക്കേണ്ടിവരും.
അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് പറയാനുള്ള സാഹചര്യമൊന്നും ഇപ്പോള്‍ നിലവിലില്ല. പൗരോഹിത്യശ്രേണിയുടെ ഉയരങ്ങളില്‍ ഇരിക്കുന്നവര്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സ്വാധീനിക്കാന്‍ ശ്രമിക്കുെന്നന്ന ആരോപണം ഇല്ലാതാക്കാന്‍ പൊലീസ് നടപടി സ്വീകരിക്കണം. എല്ലാ ബലാത്സംഗ കേസും സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.കേസില്‍ അന്വേഷണത്തിെൻറ വിശദാംശങ്ങൾ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് (ഡി.ജി.പി) മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ഈ മാസം 19ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഫ്രാങ്കോ മുളക്കയ്ക്കലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. വൈരുധ്യമുള്ള മൊഴികളും തെളിവുകളും അന്ന് വീണ്ടും പരിശോധിക്കുമെന്ന് ഡി.ജി.പി പറഞ്ഞു. അന്വേഷണപുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോട് നിർദേശിച്ച കോടതി കേസുകൾ ഇൗ മാസം 24ന് പരിഗണിക്കാൻ മാറ്റി.
ബിഷപ്പിനെതിരായ പരാതിയിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പരാതിക്കാരിയും ഇരയുമായ കന്യാസ്ത്രീയുടെ ക്ഷമയെങ്കിലും ഹരജിക്കാർ കാണിക്കണമെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടു. ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നും കേസ് സി.ബി.െഎക്ക് വിടണമെന്നുമുൾപ്പെടെ ആവശ്യപ്പെടുന്ന ഹരജികൾ പരിഗണിക്കെവയായിരുന്നു കോടതിയുടെ വാക്കാൽ പരാമർശം.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തത് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനുമിടയാക്കുമെന്നായിരുന്നു ഹരജിക്കാരുടെ വാദം. നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നതാണോ ശിക്ഷിക്കണമെന്നതാണോ ഹരജിക്കാരുടെ താൽപര്യമെന്ന് കോടതി തിരിച്ചുചോദിച്ചു.
ഒരുപ്രതിയെ അറസ്റ്റ് ചെയ്യുന്നതും കസ്റ്റഡിയിൽ എടുക്കുന്നതും അന്വേഷണ ഉദ്യോഗസ്ഥെൻറ വിവേചനാധികാരമാണ്. പ്രതിക്ക് പൊലീസിനെ സ്വാധീനിക്കാനാവുമെന്ന് പ്രഥമദൃഷ്ട്യാ കരുതുന്നില്ല. ഇൗ മാസം 19ന് ഹാജരാകാൻ ബിഷപ്പിനോട് നിർദേശിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ഹരജിക്കാർ അൽപം ക്ഷമ കാണിക്കണം. കുറഞ്ഞപക്ഷം ഇര കാണിക്കുന്ന ക്ഷമയെങ്കിലും.
ക്രിമിനൽ നടപടിച്ചട്ടത്തിലെ വ്യവസ്ഥ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തശേഷമാണ് ലൈംഗികക്ഷമത പരിശോധന നടത്തുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ബിഷപ്പിെൻറ ലൈംഗികക്ഷമത പരിശോധന നടത്താൻ പൊലീസ് നടപടിയെടുത്തില്ലെന്ന് സി.ബി.ഐ അന്വേഷണ ആവശ്യമുന്നയിക്കുന്ന ഹരജിയിൽ അഭിഭാഷകൻ ആരോപിച്ചപ്പോഴായിരുന്നു ഇൗ മറുപടി. അന്വേഷണം സംബന്ധിച്ച് സി.ബി.ഐയുടെ നിലപാട് തേടേണ്ട ആവശ്യം ഈ ഘട്ടത്തിലില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
