Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ്പ് ​ഫ്രാ​േങ്കാ...

ബിഷപ്പ് ​ഫ്രാ​േങ്കാ അറസ്റ്റിൽ: നാളെ കോടതിയിൽ ഹാജരാക്കും

text_fields
bookmark_border
ബിഷപ്പ് ​ഫ്രാ​േങ്കാ അറസ്റ്റിൽ: നാളെ കോടതിയിൽ ഹാജരാക്കും
cancel

തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ മുൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്​റ്റിൽ. മൂ​ന്നു​ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നും നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​​​ഴോ​ടെ​യാ​ണ്​ അ​റ​സ്​​റ്റ്​ സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്നു​​ദി​വ​സ​മാ​യി 24 മ​ണി​ക്കൂ​ര്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ൽ കു​റ്റം ചെ​യ്​​ത​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. കോ​ട്ട​യം ജി​ല്ല​യി​ലെ കു​റ​വി​ല​ങ്ങാ​ട്​ സ​​​​​​െൻറ്​ ഫ്രാ​ൻ​സി​സ്​ മി​ഷ​ൻ ഹോ​മി​​ലെ മി​ഷ​ന​റീ​സ്​ ഒാ​ഫ്​ ജീ​സ​സ്​ സ​ന്യാ​സി​നി സ​മൂ​ഹാം​ഗ​മാ​യ ക​ന്യാ​സ്​​ത്രീ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​​​ അ​റ​സ്​​റ്റ്. ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്​​റ്റി​ലാ​കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ബി​ഷ​പ്പാ​ണ്​ തൃ​ശൂ​ർ മ​റ്റം സ്വ​ദേ​ശി​യാ​യ ഫ്രാ​​േ​ങ്കാ മു​ള​യ്​​ക്ക​ൽ.

അറസ്റ്റ് നടപടിക്രമങ്ങളുടെ ഭാഗമായി ബിഷപ്പിന്‍റെ വസ്ത്രങ്ങള്‍ മാറ്റി പകരം പാന്‍റും കുർത്തയും നല്‍കി. ബിഷപ്പിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം നാളെ രാവിലെ പാലാ മജിസ്ട്രേറ്റിന്‍റെ വസതിയിൽ ഹാജരാക്കും.

അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ കോ​ട്ട​യം എ​സ്.​പി എ​സ്. ഹ​രി​ശ​ങ്ക​റാ​ണ് അ​റ​സ്​​റ്റ്​ വി​വ​രം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. ​​​ഫ്രാ​േ​ങ്കാ ക​ന്യാ​സ്​​ത്രീ​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത​താ​യി ക​ണ്ടെ​ത്തി. ഇ​തി​ന്​ കൃ​ത്യ​മാ​യ തെ​ളി​വ്​ ല​ഭി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ശ​നി​യാ​ഴ്​​ച ​ഫ്രാ​​​േ​ങ്കാ​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഐ.​പി.​സി 377 (പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക​ബ​ന്ധം), 376 (ബ​ലാ​ത്സം​ഗം), അ​തി​​​​​​​െൻറ ഉ​പ​വ​കു​പ്പു​ക​ൾ, 342 (ര​ക്ഷ​പ്പെ​ടാ​നാ​കാ​ത്ത വി​ധം ത​ട​ഞ്ഞു​വെ​ക്ക​ൽ), 506 (ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ) വ​കു​പ്പു​ക​ളാ​ണ് ബി​ഷ​പ്പി​നെ​തി​രെ ചു​മ​ത്തി​യ​ത്.

മൂന്ന്​ ദിവസം കസ്​റ്റഡിയിൽ ആവശ്യപ്പെടും
കൊച്ചി: അറസ്​റ്റിലായ ബിഷപ് ഫ്രാ​േങ്കാ മുളയ്​ക്കലിനെ മൂന്നു​ദിവസം കസ്​റ്റഡിയിൽ ആവശ്യപ്പെട്ട്​ കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന്​ കോട്ടയം എസ്​.പി എസ്​. ഹരിശങ്കർ. തെളിവ് നശിപ്പിക്കലിനും മറ്റും ബിഷപ്പിനെ സഹായിച്ചവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും തെളിവ്​ ലഭിക്കുന്ന മുറക്ക് ഇവരെയും അറസ്​റ്റ്​ ചെയ്യുമെന്നും എസ്​.പി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി എ​േട്ടാടെയാണ്​ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. അതി​​​െൻറ കടലാസ്​ ജോലികൾ അവസാനിച്ചതോടെ തൃപ്പൂണിത്തുറ താലൂക്ക്​ ആശുപത്രിയിൽ വൈദ്യപരി​ശോധന നടത്തി. നിയമവിരുദ്ധമായി തടങ്കലിൽ വെക്കൽ, പ്രകൃതി വിരുദ്ധ ലൈംഗികബന്ധം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ്​ ഫ്രാ​േങ്കാക്കെത​ിരെ ചുമത്തിയത്​. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്​റ്റ്​.

ചോദ്യം ചെയ്യലിൽ കേസിന് ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങൾ ലഭിച്ചു. ത​​​​െൻറ ഭാഗം വിശദീകരിക്കുന്നതിന് ആവശ്യമായ സമയം ബിഷപ്പിന് നൽകിയിരുന്നു. അറസ്​റ്റി​​​​െൻറ കാര്യത്തിൽ ബോധപൂർവമായ താമസമുണ്ടായിട്ടില്ല. ബിഷപ് കുറ്റം സമ്മതിച്ചോ ഇല്ലയോ എന്ന കാര്യം ഇപ്പോൾ പറയാനാവില്ല. രാത്രി കോട്ടയം പൊലീസ് ക്ലബിലേക്കാണ്​ കൊണ്ടുപോകുന്നത്​. സമയം ലഭിച്ചാൽ അവിടെ വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്​ച രാവിലെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. രണ്ടു മാസമായി നടന്ന വിശദ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഗൂഢാലോചനയാണെന്ന വാദത്തിൽ ആദ്യം മുതൽ ഉറച്ചു നിൽക്കുകയായിരുന്നു ഫ്രാ​േങ്കാ. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലി​​​െൻറ രണ്ടാം ദിനം ഇത് ഖണ്ഡിക്കാനായി. അറസ്​റ്റ്​ സംബന്ധിച്ച് ഒരു സംശയവുമുണ്ടായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുമായി പലരീതിയിലുള്ള ചർച്ചകൾ ഫോണിലൂടെയും നേരിട്ടും ആവശ്യമായി വന്നപ്പോഴൊക്കെ നടത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഒരുമിച്ച് പരിഗണിച്ചാണ് അറസ്​റ്റിലേക്ക് നീങ്ങിയതെന്നും എസ്​.പി വ്യക്​തമാക്കി.

തിരിച്ചടിയായത്​ മൊഴികളിലെ വൈരുധ്യം
തെളിവുകളെ പ്രതിരോധിക്കാൻ അവസാനംവരെ ശ്രമിച്ച ബിഷപ്​ ഫ്രാ​േങ്കാ മുളയ്​ക്കലിന്​ തിരിച്ചടിയായത്​ ​സ്വന്തം മൊഴികളിലെ വൈരുധ്യം. കന്യാസ്​ത്രീയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകളുമായി ​​ചോദ്യങ്ങളിൽ കുരുക്കിയ അന്വേഷണസംഘത്തിന്​ മുന്നിൽ ഒടുവിൽ ബിഷപ്പിന്​ കീഴടങ്ങേണ്ടിവന്നു. രക്ഷപ്പെടാനുള്ള വൃഥാശ്രമത്തിൽ ​പറഞ്ഞ കള്ളത്തരങ്ങൾ ഒടുവിൽ ബിഷപ്പിനു​മേൽ കുരുക്ക്​ മുറുക്കി.

ആഗസ്​റ്റിൽ ജലന്ധറിൽ പൊലീസിന്​ നൽകിയ മൊഴികളിലെ വൈരുധ്യം നീക്കാനാണ്​ മൂന്നു ദിവസം ബിഷപ്പിനെ​ വീണ്ടും ചോദ്യം ചെയ്​തത്​. എന്നാൽ, പഴയ ദുർബല മൊഴികളിൽ ഉറച്ചുനിന്നതോടെ അറസ്​റ്റിലേക്ക്​ അധികം ദൂരമുണ്ടായില്ല. നിരപരാധിയാണ്​, കന്യാസ്​ത്രീക്ക്​ ദുരുദ്ദേശ്യമുണ്ട്​, തെളിവുകൾ എഡിറ്റ്​ ചെയ്​തുണ്ടാക്കിയതാണ്​, കന്യാസ്​ത്രീ ഭാവഭേദമില്ലാതെ ത​ന്നോടൊപ്പം ചടങ്ങിൽ പ​െങ്കടുത്തു... ഇതൊക്കെയാണ്​ ചോദ്യം ചെയ്യലിൽ ഉടനീളം ബിഷപ്​ നിരത്തിയ വാദങ്ങൾ​. ഇതിനെ ഖണ്ഡിക്കുന്ന തെളിവുകളുമായുള്ള ചോദ്യങ്ങൾക്കു​മുന്നിൽ പലപ്പോഴും അദ്ദേഹം പതറി. പല ചോദ്യങ്ങൾക്കും ഉത്തരമുണ്ടായില്ല. ചില ചോദ്യങ്ങൾക്ക്​ ഇല്ല എന്ന മറുപടി മാത്രം. മറ്റുചിലപ്പോൾ നിസ്സഹായനായി കൈകൂപ്പി.

ആദ്യ പീഡനം നടന്ന 2014 മേയ് അഞ്ചിന് രാത്രി കുറവിലങ്ങാ​െട്ട സ​​​െൻറ്​ ഫ്രാൻസിസ്​ മിഷൻ ഹോമി​ൽ പോയിട്ടില്ലെന്നും അന്ന്​ തൊടുപുഴയിലെ ആശ്രമത്തില്‍ ആയിരുന്നെന്നുമായിരുന്നു ആദ്യമൊഴി. എന്നാല്‍, കുറവിലങ്ങാട് ആശ്രമത്തിലെ സന്ദര്‍ശന രജിസ്​റ്ററില്‍നിന്ന്​ അവിടെ എത്തിയതായ രേഖയും തൊടുപുഴ ആശ്രമത്തിൽ എത്തിയിട്ടില്ലെന്ന അവിടത്തെ സന്ദര്‍ശന രജിസ്​റ്റർ രേഖയും മുന്നിൽവെച്ചതോടെ ബിഷപ്​ അടവുമാറ്റി. കുറവിലങ്ങാട്ട്​ പോയിട്ടുണ്ടാകാമെന്നും തങ്ങിയിട്ടില്ലെന്നുമായി പുതിയ വാദം. സന്ദർശക രജിസ്​റ്റർ കന്യാസ്​ത്രീകൾ തിരുത്തിയതാണെന്നും ആരോപിച്ചു. പക്ഷേ ബിഷപ്പിനെ മഠത്തിൽ എത്തിച്ച ഡ്രൈവറടക്കം മൂന്ന്​ സാക്ഷികളുടെ മൊഴി നിർണായകമായി. ടവർ ലൊക്കേഷൻ വിവരങ്ങളും എതിരായി.

കന്യാസ്​ത്രീക്ക്​ അയച്ച അശ്ലീലസന്ദേശങ്ങൾ ത​​​​െൻറ മൊബൈൽ നമ്പറിൽനിന്നുള്ളതാണെന്ന്​ സമ്മതിച്ച ബിഷപ് അവ എഡിറ്റ്​ ചെയ്​ത്​ തനിക്കെതിരെ ആക്കിയതാണെന്ന്​ സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കന്യാസ്​ത്രീയെ പരിചയമില്ലെന്ന്​ പറഞ്ഞ ബിഷപ്പിന്​ ഇരുവരും ഒരുമിച്ചുനിൽക്കുന്ന ചിത്രം കാണിച്ചപ്പോൾ ഉത്തരംമുട്ടി.

കന്യാസ്ത്രീ സമരത്തി​​​​െൻറ ഐതിഹാസിക വിജയം

ആകാംക്ഷയുടെയും ഉദ്വേഗത്തി​​​​െൻറയും മുള്‍മുനയില്‍ നിന്ന പകല്‍. ബിഷപ് ഫ്രാങ്കോ മുളയ്ക്കലി​​​​െൻറ അറസ്​റ്റ്​ ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിവന്ന സമരം 14ാം ദിനം വിജയം നേടുമ്പോള്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് സമരപ്പന്തല്‍ സാക്ഷിയായത്. മൂന്നാംദിവസവും ചോദ്യംചെയ്യല്‍ തുടരുമ്പോള്‍ ബിഷപ്പി​​​​െൻറ അറസ്​റ്റുണ്ടാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കന്യാസ്ത്രീകളും സമരസമിതി അംഗങ്ങളും രാവിലെ സമരപ്പന്തലിൽ എത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കന്യാസ്ത്രീകളെ അവഹേളിച്ച് സംസാരിച്ചതിൽ പ്രതിഷേധവുമായാണ് വെള്ളിയാഴ്​ച സമരപ്പന്തലുണര്‍ന്നത്.

എഴുത്തുകാരി പി. ഗീതയോടൊപ്പം സിസ്​റ്റര്‍ ഇമില്‍ഡ, സാമൂഹികപ്രവര്‍ത്തക കെ.എം. രമ, ജ്വാല സംഘടന സംസ്ഥാന അധ്യക്ഷ ലൈല റഷീദ്, വനിത തൊഴിലാളി സംഘടന നേതാവ് ഷിബി കണ്ണന്‍, കലാകക്ഷി അംഗം ജലജ, വെൽഫെയര്‍ പാര്‍ട്ടി സംസ്​ഥാന സെക്രട്ടറി​ ശ്രീജ നെയ്യാറ്റിന്‍കര തുടങ്ങിയവരും നിരാഹാരം ആരംഭിച്ചിരുന്നു.

ഫ്രാങ്കോ മുളയ്ക്കലി​​​​െൻറ അറസ്​റ്റുമായി ബന്ധപ്പെട്ട് ചാനലുകളില്‍ വാര്‍ത്തകള്‍ നിറയുമ്പോള്‍ എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്നു. അതിനിടെ, ഉച്ചക്ക് 1.30 ഓടെ ബിഷപ്പിനെ അറസ്​റ്റ്​ ചെയ്തതായ വിവരം പുറത്തുവന്നു. ഇതോടെ സമരപ്പന്തലില്‍ അഹ്ലാദാരവങ്ങള്‍ തുടങ്ങി. ജയ് വിളിച്ചും കൈയടിച്ചും സമരസമിതി പ്രവര്‍ത്തകര്‍ സന്തോഷം പങ്കുവെച്ചു. എന്നാല്‍, അറസ്​റ്റ്​ ഔദ്യോഗികമായി സ്​ഥിരീകരിച്ചിട്ടില്ലെന്ന വാര്‍ത്തയും പിന്നാലെയെത്തി. ഇതോടെ വീണ്ടും ഉദ്വേഗത്തി​​​​െൻറയും നിരാശയുടെയും നിമിഷങ്ങളിലേക്ക് സമരപ്പന്തല്‍ നീങ്ങി.

സമരത്തി​​​​െൻറ ആദ്യദിനം മുതല്‍ നിരാഹാരം കിടന്ന സ്​റ്റീഫന്‍ മാത്യു ആശുപത്രിയില്‍നിന്ന് വേദിയിലേക്ക് എത്തി. അറസ്​റ്റ്​ ചെയ്‌തെന്ന് പൊലീസ് പറയുന്നതുവരെ കന്യാസ്ത്രീകളടക്കം കാത്തിരുന്നു. സാധാരണ ദിവസങ്ങളില്‍ നാലുമണിയോടെ സമരപ്പന്തലില്‍നിന്ന് കുറുവിലങ്ങാട് കോണ്‍വ​​​െൻറിലേക്ക് മടങ്ങാറുള്ള കന്യാസ്ത്രീകള്‍ അറസ്​റ്റ്​ പുറത്തുവരുന്നതുവരെ കാത്തിരിക്കാന്‍ തീരുമാനിച്ചു. സമരപ്പന്തലിലേക്ക് പിന്തുണയുമായി കസ്​റ്റഡിയിൽ മരിച്ച ശ്രീജിത്തി​​​​െൻറ അമ്മ ശ്യാമളയും മൂന്നാര്‍ പെമ്പിള ഒരുമൈ നേതാവ് ഗോമതിയും എത്തിച്ചേര്‍ന്നു. പിന്നെയും അറസ്​റ്റ്​ നടപടികള്‍ വൈകിയപ്പോള്‍ 5.45ഓടെ കന്യാസ്ത്രീകള്‍ മഠത്തിലേക്ക് മടങ്ങി.

‘‘പ്രതിഷേധിക്കാന്‍ തുടക്കത്തില്‍ ഞങ്ങള്‍ ഒറ്റക്കായിരുന്നു. പക്ഷേ പൊതുസമൂഹം ഒറ്റക്കെട്ടായി പറഞ്ഞു, ഞങ്ങള്‍ ഒപ്പമുണ്ടെന്ന്. എല്ലാവര്‍ക്കും നന്ദി....’’ നിറകണ്ണുകളോടെ കന്യാസ്ത്രീകള്‍ പറഞ്ഞു. ഫ്രാങ്കോ എന്ന വ്യക്തിയെയല്ല, അദ്ദേഹത്തി​​​​െൻറ ചെയ്തികളെയാണ് തങ്ങള്‍ എതിര്‍ത്തതെന്ന് സിസ്​റ്റര്‍ അനുപമ പറഞ്ഞു. ഫ്രാങ്കോയെ അറസ്​റ്റ്​ ചെയ്‌തെന്ന വിവരം പുറത്തുവരുമ്പോള്‍ ഇവര്‍ കുറുവിലങ്ങാ​േട്ടക്കുള്ള യാത്രയിലായിരുന്നു.
അറസ്​റ്റ്​ വൈകുന്നതില്‍ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തില്‍ സമരപ്പന്തലില്‍നിന്ന് മേനകയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.

ആറു മണിയോടെ അനൗദ്യോഗികമായി ഉറപ്പ് ലഭിച്ചതോടെ പി. ഗീത ഒഴികെയുള്ളവര്‍ നിരാഹാരം അവസാനിപ്പിച്ചു. ഫ്രാങ്കോയുടെ അറസ്‌റ്റോടെ സമരത്തി​​​​െൻറ ഒരുഘട്ടമാണ് അവസാനിച്ചതെന്നും നീതിക്കായി വരുംദിവസങ്ങളില്‍ മറ്റ് രീതിയില്‍ സമരം തുടരുമെന്നും സമരരംഗത്തുള്ളവർ അറിയിച്ചു. എറണാകുളം വഞ്ചി സ്‌ക്വയറിലേക്ക് വെള്ളിയാഴ്ച പതിവില്ലാത്ത ജനപ്രവാഹമായിരുന്നു. 14 ദിവസം ഐക്യദാര്‍ഡ്യവുമായി എത്തിയവരെല്ലാം വിജയത്തില്‍ പങ്കുചേര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJalandhar BishopNun RapeBishop Franco Mulakkal
News Summary - Nun Rape Case: Jalandhar Former Bishop Franco Mulakkal Arrested -Kerala News
Next Story