ഫാ. നിക്കോളാസ് മഠത്തില്‍ എത്തിയത് കൊലക്കേസ് പ്രതിക്കൊപ്പം
text_fieldsകോട്ടയം: ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീയും ഒ പ്പമുള്ളവരും താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തില്‍ കോടനാട് ഇടവക വികാരി നിക്കോളാസ് മണിപ്പറമ്പില്‍ എത്തിയത് കൊലക്കേസ് പ്രതിക്കൊപ്പം. ശനിയാഴ്ച ഫാ. നിക്കോളാസ് മഠത്തിലെത്തിയപ്പോൾ ഒപ്പമുണ്ടായിരുന്നത് കൊലക്കേസിൽ വിചാരണ നേരിടുന്ന സജി മൂക്കന്നൂരാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മഠത്തിലേക്ക് ൈവദികനൊപ്പം ഇയാൾ കയറുന്നതും ദൃശ്യങ്ങളിൽ കാണാം.കർഷക കോൺഗ്രസ് നേതാവായിരുന്ന തോമസ് എന്ന തൊമ്മിയെ 2011ല്‍ റബർ തോട്ടത്തിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് സജി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു. കേസിൽ റിമാൻഡിലായിരുന്ന സജി ഇപ്പോൾ വിചാരണ നേരിടുകയാണ്. ഇയാളാണ് ഫാ. നിക്കോളാസ് മഠത്തിലെത്തിയ വാഹനം ഓടിച്ചിരുന്നത്. തെൻറ മുൻ ഇടവക അംഗമാണെന്ന് പറഞ്ഞാണ് വൈദികൻ മഠത്തിലുള്ളവരെ സജിയെ പരിചയപ്പെടുത്തിയത്.
കോഴിയിറച്ചി വ്യാപാരവുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യവും തർക്കവുമാണ് തോമസിെൻറ കൊലയിലേക്ക് നയിച്ചതെന്നാണ് സജിക്കെതിരായ കേസ്. തമിഴ്നാട്ടിലെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചായിരുന്നു കൊലപാതകം. വധ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അറസ്റ്റിലായ സജി 60 ദിവസം റിമാൻഡിലായിരുന്നു. കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് സജി വൈദികനൊപ്പം മഠത്തിലെത്തിയത്.
അതേസമയം, സജി കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഫാ. നിക്കോളാസ് പ്രതികരിച്ചു. ഡ്രൈവറെന്ന നിലയിലാണ് വൈദികനൊപ്പം പോയതെന്ന് സജിയും പറഞ്ഞു. പരാതിക്കാരെയും സമരം നടത്തിയ കന്യാസ്ത്രീകളെയും കണ്ട ശേഷം ഇടവക വികാരി എന്ന നിലയിലാണ് മഠത്തിലെത്തിയതെന്നായിരുന്നു ഫാ. നിേക്കാളാസിെൻറ പ്രതികരണം. എന്നാൽ, വൈദികൻ മടങ്ങിയതിനു പിന്നാലെ മാനസിക സമ്മര്‍ദമുണ്ടാക്കാനായിരുന്നു അദ്ദേഹത്തിെൻറ ശ്രമമെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീകൾ രംഗത്തെത്തിയിരുന്നു. സമരവും പരാതികളും സഭക്കെതിരാണെന്ന് പറഞ്ഞ് കുറ്റബോധമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും സിസ്റ്റർ അനുപമ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. നേരേത്ത, ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു പൊലീസിന് മൊഴി നൽകിയ ഫാ. നിക്കോളാസ് പിന്നീട് മലക്കംമറിഞ്ഞത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
