Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്രാ​ങ്കോ...

ഫ്രാ​ങ്കോ മുളയ്​ക്കലിനെതിരെ ബലാത്സംഗം ഉൾപ്പെടെ അഞ്ചു വകുപ്പുകൾ

text_fields
bookmark_border
ഫ്രാ​ങ്കോ മുളയ്​ക്കലിനെതിരെ ബലാത്സംഗം ഉൾപ്പെടെ അഞ്ചു വകുപ്പുകൾ
cancel

കോട്ടയം: കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്​ ഫ്രാ​ങ്കോ മുളയ്​ക്കലിനെതിരെ പാലാ മജിസ്​ട്രേറ്റ്​ കോടത ിയിൽ കുറ്റപത്രം സമർപ്പിച്ചു. ചൊവ്വാഴ്​ച ഉച്ചക്ക്​ 2.30ന്​ അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈ.എസ്​.പി പി.കെ. സുഭാഷാണ ്​ കുറ്റപത്രം സമർപ്പിച്ചത്​.

കന്യാസ്ത്രീ പരാതിക്കാരിയായ കേസിൽ ബിഷപ്​ പ്രതിയായി കോടതിയിൽ വിചാരണ നേരിടു​​െ ന്നന്ന അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ അക്കമിട്ട് തെളിവുകൾ നിരത്തുന്ന 73 പേജുകളാണ്​ പ്രധാനമായും കുറ്റപത്രത്ത ിലുള്ളത്​. ഇതിനൊപ്പം അഞ്ചു വാല്യങ്ങളിലായി 2000 പേജുകളിലായി സാക്ഷിമൊഴികൾ, ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകൾ, ര േഖകള്‍ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​. ബിഷപ്പിനെതിരെ പ്രധാനമായും ബലാത്സംഗം ഉൾ​െപ്പടെ അഞ്ചു വകുപ്പുകൾ ചുമത്തിയിട്ടുണ്ട്​​.

അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു, അന്യായമായി തടഞ്ഞുവെച്ചു, പ്രകൃതി വിരുദ്ധ ലൈംഗികപീഡനം നടത്തി, മേലധികാരം ഉപയോഗിച്ച്​ ഭീഷണിപ്പെടുത്തി നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു, ഒരേസ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്തു എന്നീ വകുപ്പുകളാണിവ​.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ രൂപത ബിഷപ് ജോസഫ് കല്ലറങ്ങാട്ട്, ദഗൽപുർ രൂപത ബിഷപ് കുര്യൻ വലിയകണ്ടത്തിൽ, ഉ​ൈജ്ജൻ രൂപത ബിഷപ്​ സെബാസ്​റ്റ്യൻ വടക്കേൽ എന്നിവർ അടക്കം നാലു ബിഷപ്പുമാരും 11 വൈദികരും 25 കന്യാസ്​ത്രീകളും ഉൾപ്പെടെ 83 സാക്ഷികളുടെ രഹസ്യമൊഴി അടങ്ങുന്നതാണ് കുറ്റപത്രം. ഇതിൽ 10പേരുടെ രഹസ്യമൊഴി മജിസ്​ട്രേറ്റുമാരാണ്​ രേഖപ്പെടുത്തിയത്​. ഈ ഏഴു മജിസ്​ട്രേറ്റുമാരും സാക്ഷികളാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 342,376(2) (K), 376(2)(N), 376 (c)(a), 377, 506(1) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ്​ ചുമത്തിയത്​.

ജീവിതകാലം മുഴുവനും 10 വർഷത്തിലധികവും തടവ്​ ലഭിക്കാവുന്ന വകുപ്പുകളാണ്​ പലതും. സാക്ഷികളുടെ കൂറുമാറ്റം തടയുന്നതിന്​ മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയതിനൊപ്പം മുഴുവൻ സാക്ഷികളുടെ മൊഴികളും വിഡിയോയിൽ ചിത്രീകരിച്ചിട്ടുമുണ്ട്​​.
പരാതിക്കാരിയോടൊപ്പമുള്ള കന്യാസ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവുകളും അവര്‍ക്കുണ്ടായ ദുരനുഭവങ്ങളും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയത്. 2014 മുതല്‍ 2016വരെ 13 തവണ ലൈംഗികമായി പീഡിപ്പി​െച്ചന്നായിരുന്നു പരാതി. നാലുമാസം നീണ്ട വിശദ അന്വേഷണത്തിനുശേഷം തെളിവുകളുടെ അടിസ്ഥാനത്തിൽ 2018 സെപ്​റ്റംബർ 21ന്​ ബിഷപ് ഫ്രാങ്കോയെ അറസ്​റ്റ്​ ചെയ്​തു. 25 ദിവസം ജയിലില്‍ കിടന്ന ഫ്രാങ്കോ നിലവില്‍ ജാമ്യത്തിലിറങ്ങി ജലന്ധറിലാണ്​. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇനി കോടതിയിൽ ഹാജരാകണം.

കോടതി കുറ്റപത്രം വിശദമായി പരിശോധിച്ചശേഷം പ്രതിക്ക്​ സമൻസ്​ അയക്കും. പിന്നീട്​ ജില്ല പ്രിൻസിപ്പൽ സെ​ഷൻ കോടതിയിലേക്ക്​ മാറ്റും. കേസി​​​െൻറ രഹസ്യസ്വഭാവം പരിഗണിച്ച്​ പ്രിൻസിപ്പൽ സെ​ഷൻ കോടതിയാണ്​ വിചാരണ ഏതു​ കോടതിയിൽ വേണമെന്ന്​ തീരുമാനിക്കുക. സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ. ബാബുവി​​​െൻറയും ജില്ല പൊലീസ്​ മേധാവി ഹരിശങ്കറി​​​െൻറയും നിർദേശങ്ങൾ അനുസരിച്ചാണ് അന്തിമ കുറ്റപത്രം തയാറാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsnun rape caseBishop Franco Mulakkal
News Summary - Nun Rape Case: Charge Sheet filed against Bishop Francoo Mulakkal -Kerala News
Next Story