You are here

ബിഷപ്പിനെതിരെ ശക്തമായ  തെളിവുണ്ടെന്ന്​ കന്യാസ്ത്രീകൾ 

  • അറസ്​റ്റ്​ ചെയ്യാതെ  സമരത്തിൽനിന്ന് പിന്നോട്ടില്ല

22:33 PM
18/09/2018

കൊ​ച്ചി: ബി​ഷ​പ്​ ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ​തി​രെ  ശ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നും ഇ​വ പൊ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും സ​മ​രം ചെ​യ്യു​ന്ന ക​ന്യാ​സ്ത്രീ​ക​ൾ. ബി​ഷ​പ്പി​​െൻറ അ​റ​സ്​​റ്റ്​ ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് പൊ​ലീ​സാ​ണ്. കൂ​ടു​ത​ല്‍ സ​മ​യം കി​ട്ടു​ന്ന​ത് തെ​ളി​വ് ന​ശി​പ്പി​ക്കാ​നും  സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും ഇ​ട​യാ​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. 

അ​റ​സ്​​റ്റ്​ ത​ട​യാ​ത്ത​ത് കോ​ട​തി സ​ത്യ​ത്തി​നൊ​പ്പ​മാ​ണെ​ന്ന​തി​​െൻറ സൂ​ച​ന​യാ​ണെ​ന്ന്​ സി​സ്​​റ്റ​ർ അ​നു​പ​മ പ​റ​ഞ്ഞു. തെ​ളി​വു​ക​ൾ മു​ഴു​വ​ൻ ഫാ. ​നി​ക്കോ​ളാ​സ് മ​ണി​പ്പ​റ​മ്പി​ലി​ന് കൈ​മാ​റാ​നാ​വി​ല്ല. ബി​ഷ​പ്പി​​െൻറ ആ​ളു​ക​ൾ സ്വാ​ധീ​നി​ച്ച​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം നി​ർ​ണാ​യ​ക അ​വ​സ​ര​ത്തി​ൽ കൂ​റു​മാ​റി​യ​ത്. സ​ഭ​യി​ൽ​നി​ന്ന് ഇ​നി ആ​രു​ടെ​യും പി​ന്തു​ണ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ബി​ഷ​പ്​ സ്വാ​ധീ​നം ചെ​ലു​ത്തി തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​മെ​ന്ന് ഭ​യ​പ്പെ​ടു​ന്നു. സ​ഭ​ക്ക് എ​തി​രെ​യ​ല്ല, സ​ഭ​യി​ൽ​നി​ന്ന് നീ​തി കി​ട്ടാ​ത്ത​തി​നാ​ലാ​ണ് തെ​രു​വി​ലി​റ​ങ്ങി​യ​ത്. ഫാ. ​ആ​ൻ​റ​ണി മാ​ട​ശേ​രി​യാ​ണ് ബി​ഷ​പ്പി​നു​വേ​ണ്ടി ക​ന്യാ​സ്ത്രീ​ക്കെ​തി​രെ വ്യാ​ജ തെ​ളി​വു​ണ്ടാ​ക്കി​യ​ത്. ക​ന്യാ​സ്ത്രീ​ക്ക​ല്ല, ബി​ഷ​പ്പി​നാ​ണ് വ്യ​ക്തി​വൈ​രാ​ഗ്യം. അ​തു​കൊ​ണ്ടാ​ണ് പ​രാ​തി​ക്കാ​രി​യെ സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് നീ​ക്കി​യ​ത്. അ​റ​സ്​​റ്റി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​ണ് ബി​ഷ​പ്പി​​​െൻറ ശ്ര​മ​ങ്ങ​ളെ​ന്നും സി​സ്​​റ്റ​ർ അ​നു​പ​മ പ​റ​ഞ്ഞു.  

അ​തേ​സ​മ​യം, ബി​ഷ​പ്പി​നെ ഉ​ട​ൻ അ​റ​സ്​​റ്റ്​ ചെ​യ്യു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി​യു​ടെ സ​ഹോ​ദ​രി പ​റ​ഞ്ഞു. സ​മ​ര​പ്പ​ന്ത​ലി​ൽ ബി​ഷ​പ്പി​​െൻറ ആ​ളു​ക​ൾ നു​ഴ​ഞ്ഞു​ക​യ​റി​യ​താ​യി സം​ശ​യ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം സ​മ​ര​ത്തി​നി​ടെ ത​​​െൻറ ഫോ​ട്ടോ​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​യും അ​വ​ർ പ​റ​ഞ്ഞു. 

ര​ണ്ടു​ദി​വ​സ​മാ​യി  എ​ഴു​ത്തു​കാ​രി പി. ​ഗീ​ത​ക്കൊ​പ്പം നി​രാ​ഹാ​ര സ​മ​ര​ത്തി​ലാ​ണ് സ​ഹോ​ദ​രി. ബി​ഷ​പ്പി​നെ അ​റ​സ്​​റ്റ്​ ചെ​യ്യാ​തെ സ​മ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ സേ​വ് ഒൗ​വ​ർ സി​സ്​​റ്റേ​ഴ്സ് ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ.

തീവ്രതയേറി സമരം; ഏറ്റെടുത്ത് സാധാരണക്കാർ 
‘‘ടി.​വി​യി​ൽ നി​ങ്ങ​ളു​ടെ സ​മ​രം കു​െ​റ ദി​വ​സ​ങ്ങ​ളാ​യി കാ​ണു​ന്നു. വീ​ട്ടി​ലി​രു​ന്നി​ട്ട് സ​മാ​ധാ​നം ഇ​ല്ല. അ​തോ​ണ്ടാ​ണ് നി​ല​മ്പൂ​രി​ൽ​നി​ന്ന് ഇ​വി​ടെ വ​ന്ന​ത്’’-​ക​ന്യാ​സ്ത്രീ​ക​ൾ​ക്ക്​ പി​ന്തു​ണ​യു​മാ​യി കൊ​ച്ചി​യി​ലെ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹ്​​മാ​​​െൻറ വാ​ക്കു​ക​ളാ​ണി​ത്. കോ​ട്ട​യം കു​മാ​ര​പു​രം ക്ഷേ​ത്ര​ത്തി​ലെ ശാ​ന്തി ബി​ജു​വും പ​ത്ര​ത്തി​ൽ വാ​യി​ച്ച​റി​ഞ്ഞാ​ണ് എ​ത്തി​യ​ത്. മ​ക​ളാ​ണ് സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി ക​ന്യാ​സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി സം​സാ​രി​ക്കാ​ൻ പ​റ​ഞ്ഞ​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ചെ​ങ്ങ​റ സ​മ​ര​നേ​താ​വ് കോ​ന്നി സ്വ​ദേ​ശി പി. ​രാ​ജു, എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ സ്വാ​മി ശൂ​ന്യം, സി.​എം.​ഐ വൈ​ദി​ക​ൻ ഫാ. ​മാ​ത്യു വ​ട​ക്കേ​ട​ത്ത് തു​ട​ങ്ങി​യ​വ​രും ചൊ​വ്വാ​ഴ്ച സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യെ​ത്തി. പെ​ൺ​കു​ട്ടി​ക​ൾ നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ൾ പ്ര​മേ​യ​മാ​ക്കി പ്ര​സാ​ദ് നൂ​റ​നാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ചി​ല​പ്പോ​ൾ പെ​ൺ​കു​ട്ടി’​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും എ​ത്തി​യി​രു​ന്നു. ന​ട​ൻ കൃ​ഷ്ണ​ച​ന്ദ്ര​ൻ, ഗാ​ന​ര​ച​യി​താ​വ് രാ​ജീ​വ് ആ​ലു​ങ്ക​ൽ, സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ൾ എ​ന്നി​വ​ർ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി സം​സ്ഥാ​ന​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സാ​ധാ​ര​ണ​ക്കാ​രി​ൽ സാ​ധാ​ര​ണ​ക്കാ​രാ​ണ്. ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​മു​ഖ​രു​ടെ നീ​ണ്ട​നി​ര​യാ​ണ് ക​ണ്ട​തെ​ങ്കി​ൽ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വീ​ട്ട​മ്മ​മാ​രും വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും കൂ​ലി​പ്പ​ണി​ക്കാ​രു​മ​ട​ക്ക​മു​ള്ള​വ​ർ ഒ​ഴു​കി​യെ​ത്തി.

കോടതി നിർ​ദേശം പരിഗണിച്ച്​ നടപടിയെന്ന്​ മന്ത്രി ജയരാജൻ 
ഫ്രാ​േ​ങ്കാ മു​ള​യ്​​ക്ക​ലി​ന്​ എ​തി​രാ​യ പ​രാ​തി​യി​ൽ കോ​ട​തി നി​ർ​ദേ​ശ​ത്തി​​​െൻറ എ​ല്ലാ​വ​ശ​വും പ​രി​ശോ​ധി​ച്ച്​ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. കു​റ്റ​വാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കു​ന്ന നി​ല​പാ​ട​ല്ല പാ​ർ​ട്ടി​ക്കും സ​ർ​ക്കാ​റി​നു​മു​ള്ള​ത്. ഒ​രു കു​റ്റ​വാ​ളി​യെ​യും ര​ക്ഷ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കി​​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. 


 

Loading...
COMMENTS